പൃഥ്വി സാർ, എനിക്കൊപ്പം അഭിനയിക്കുമോ അതോ സംവിധാനം ചെയ്യുമോ?; ഇൻസ്റ്റ ലൈവിൽ സർപ്രൈസ് എൻട്രിയുമായി രൺവീർ

എന്തായാലും രൺവീറിന്റെ അപ്രതീക്ഷിതമായ എൻട്രി പ്രേക്ഷകരെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്

പൃഥ്വി സാർ, എനിക്കൊപ്പം അഭിനയിക്കുമോ അതോ സംവിധാനം ചെയ്യുമോ?; ഇൻസ്റ്റ ലൈവിൽ സർപ്രൈസ് എൻട്രിയുമായി രൺവീർ
dot image

പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കുന്ന വിലായത്ത് ബുദ്ധ ഇന്ന് തിയേറ്ററിലേക്ക് എത്തുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ക്യു സ്റ്റുഡിയോ പൃഥ്വിരാജിനെയും മറ്റു അണിയറപ്രവർത്തകരെയും ഉൾപ്പെടുത്തി ഒരു ഇൻസ്റ്റഗ്രാം ലൈവ് സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ ലൈവിൽ കമന്റുമായി എത്തിയ രൺവീർ സിംഗ് ആണ് പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാം ലൈവ് നടക്കുന്നതിനിടെയാണ് രൺവീർ സിംഗ് കമന്റുമായി എത്തിയത്. 'പൃഥ്വിരാജ് സാർ എനിക്കൊപ്പം അഭിനയിക്കാൻ ആണോ അതോ സംവിധാനം ചെയ്യാൻ ആണോ പോകുന്നത്? എന്നായിരുന്നു രൺവീറിന്റെ കമന്റ്. പൃഥ്വിരാജ് ഇരിക്കുന്നതിന് പിന്നിലായി ഒരു അമിതാഭ് ബച്ചൻ സിനിമയുടെ പോസ്റ്ററും കാണാം. അതിനെ പുകഴ്ത്തിയും രൺവീർ എത്തി. 'പൃഥ്വി സാർ, താങ്കളുടെ പിന്നിലുള്ള പോസ്റ്റർ എനിക്ക് വളരെയധികം ഇഷ്ടമായി' എന്നാണ് നടൻ കുറിച്ചത്. എന്തായാലും രൺവീറിന്റെ അപ്രതീക്ഷിതമായ എൻട്രി പ്രേക്ഷകരെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പൃഥ്വിരാജിന്റെ പാൻ ഇന്ത്യൻ റീച്ചിനെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നത്.

അതേസമയം, ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് വിലായത്ത് ബുദ്ധ. ജി ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ദുരന്തർ ആണ് രൺവീറിന്റെതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും.

ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ആൻമരിയ കലിപ്പിലാണ്’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ സാറാ അർജുൻ ആണ് രൺവീറിന്റെ നായികയായി സിനിമയിൽ എത്തുന്നത്.

Content Highlights: Ranveer Singh comment on Prithviraj's insta live

dot image
To advertise here,contact us
dot image