ഇങ്ങനെയൊരു അരങ്ങേറ്റം ശത്രുക്കൾക്ക് പോലും നൽകരുതേ!; ഡക്കിന് പുറത്തായി ഓസീസ് ഓപ്പണർ

ജോഫ്രെ ആർച്ചറിന് മുന്നിൽ എൽ ബി ഡബ്ലിയു വിൽ കുടുങ്ങുകയായിരുന്നു.

ഇങ്ങനെയൊരു അരങ്ങേറ്റം ശത്രുക്കൾക്ക് പോലും നൽകരുതേ!; ഡക്കിന് പുറത്തായി ഓസീസ് ഓപ്പണർ
dot image

അരങ്ങേറ്റ മത്സരത്തിൽ ഡക്കിന് പുറത്തായി ഓസ്‌ട്രേലിയൻ ഓപ്പണർ ജെയ്ക്ക് വെതറാൾഡ്. രണ്ടുപന്തുകൾ നേരിട്ട താരം ജോഫ്രെ ആർച്ചറിന് മുന്നിൽ എൽ ബി ഡബ്ലിയു വിൽ കുടുങ്ങുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 172 റൺസിന് മറുപടി പറയുകയായിരുന്നു ഓസീസ്. ആദ്യ റൺ കൂട്ടിച്ചേർക്കുന്നതിന് മുമ്പാണ് വെതറാൾഡിന്റെ വിക്കറ്റ് നഷ്ടമായത്.

നേരത്തെ ഏഴ് വിക്കറ്റെടുത്ത പേസർ മിച്ചൽ സ്റ്റാർകാണ് ഇം​ഗ്ലണ്ടിനെ തകർത്തത്. ഏകദിന ക്രിക്കറ്റിന്റെ ശൈലിയിൽ ബാറ്റുവീശിയ ഇം​ഗ്ലണ്ട് ടീമിന് ആദ്യ ഇന്നിങ്സിൽ 32.5 ഓവർ മാത്രമാണ് പിടിച്ചുനിൽക്കാനായത്.

നേരത്തെ ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 39 റൺസിനിടെ ഇം​ഗ്ലണ്ടിന് ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സാക്ക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തതായപ്പോൾ ബെൻ ഡക്കറ്റ് 21 റൺസ് നേടിയും പുറത്തായി. പിന്നാലെ ഒലി പോപ്പും ഹാരി ബ്രൂക്കും ക്രീസിലൊന്നിച്ചതോടെ ഇം​ഗ്ലണ്ട് സ്കോർ മുന്നോട്ട് നീങ്ങി. എങ്കിലും 46 റൺസെടുത്ത ഒലി പോപ്പിനെ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് കാമറൂൺ ​ഗ്രീൻ പുറത്താക്കി.

രണ്ടാം സെഷനിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആറ് റൺസോടെ പുറത്തായി. പിന്നാലെ ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് ബ്രൂക്ക് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 61 പന്തിൽ അഞ്ച് ഫോറിന്റെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 52 റൺസാണ് ബ്രൂക്ക് അടിച്ചെടുത്തത്. താരത്തെ പുറത്താക്കി ഓസ്ട്രേലിയൻ പേസർ ബ്രണ്ടൻ ഡോ​ഗെറ്റ് ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ബ്രൂക്കിന് പിന്നാലെ ഇം​ഗ്ലണ്ട് അതിവേ​ഗം ഓൾഔട്ടായി. അവസാന അഞ്ച് വിക്കറ്റിൽ വെറും 12 റൺസാണ് ഇം​ഗ്ലണ്ടിന് നേടാനായത്. 33 റൺസെടുത്ത ജാമി സ്മിത്തിന്റെ സംഭാവന ഇം​ഗ്ലണ്ട് ഇന്നിങ്സിൽ നിർണായകമായി. ഓസ്ട്രേലിയൻ ബൗളിങ് നിരയിൽ മിച്ചൽ സ്റ്റാർക് ഏഴും ബ്രണ്ടൻ ഡോ​ഗെറ്റ് രണ്ട് വിക്കറ്റും വീഴ്ത്തി. അവശേഷിച്ച ഒരു വിക്കറ്റ് കാമറൂൺ ​ഗ്രീനാണ് സ്വന്തമാക്കിയത്.


Content Highlights: weatherald duck on his debut innings ; aus vs eng ashes

dot image
To advertise here,contact us
dot image