'പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർത്ഥിയാക്കിയാൽ മത്സരിക്കും'; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നിഖിൽ പൈലി

പൈനാവ് ഡിവിഷനില്‍ വേണ്ടി വന്നാല്‍ മത്സരിക്കുമെന്ന് നിഖിൽ പൈലി

'പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർത്ഥിയാക്കിയാൽ മത്സരിക്കും'; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നിഖിൽ പൈലി
dot image

ഇടുക്കി: കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് നേതാവും ധീരജ് കൊലക്കേസ് പ്രതിയുമായ നിഖില്‍ പൈലി. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ വേണ്ടി വന്നാല്‍ മത്സരിക്കുമെന്നാണ് നിഖില്‍ പൈലിയുടെ വെല്ലുവിളി.

മുന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസിനെ പരിഗണിക്കുന്നതിലാണ് നിഖിലിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ പരിഗണിക്കുന്നുവെന്നും നിഖില്‍ പൈലി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു നിഖിലിന്റെ വെല്ലുവിളി. എന്നാല്‍ പോസ്റ്റ് പങ്കുവച്ച് മിനിട്ടുകള്‍ക്കകം തന്നെ പിന്‍വലിക്കുകയും ചെയ്തു.

2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയായിരുന്നു കേസിലെ ഒന്നാം പ്രതി. എഞ്ചിനീയറിങ് കോളേജില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഒരു മണിക്ക് പോളിങ് കഴിഞ്ഞ ശേഷം കുട്ടികള്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Content Highlight; ‘Will Contest from Painav if Needed’: Dheeraj Murder Accused Nikhil Paily Challenges Congress

dot image
To advertise here,contact us
dot image