കൊല്ലം കുന്നത്തൂരിൽ സിപിഐഎമ്മിൽ പൊട്ടിത്തെറി; ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയടക്കം 50ലധികം പേർ പാർട്ടി വിട്ടു

സാമ്പത്തിക തിരിമറിയിൽ വിജിലൻസ് കേസുളളയാളെ സ്ഥാനാർത്ഥിയാക്കിയെന്ന് ആരോപിച്ചാണ് പാർട്ടിയിലെ പൊട്ടിത്തെറി

കൊല്ലം കുന്നത്തൂരിൽ സിപിഐഎമ്മിൽ പൊട്ടിത്തെറി; ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയടക്കം 50ലധികം പേർ പാർട്ടി വിട്ടു
dot image

കൊല്ലം: കൊല്ലം കുന്നത്തൂരിൽ സിപിഐഎമ്മിൽ പൊട്ടിത്തെറി. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റും അടക്കം അമ്പതിലധികം പേർ പാർട്ടി വിട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ വത്സലകുമാരി അടക്കമുളളവരാണ് പാർട്ടി വിട്ടത്. കുന്നത്തൂർ പഞ്ചായത്തിലെ പുത്തനമ്പലം വാർഡിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുളള തർക്കമാണ് ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ അമ്പതിലധികം പേർ പാർട്ടി വിടുന്ന സാഹചര്യത്തിലേക്കെത്തിച്ചത്.

പാർട്ടി വിട്ട ആദർശ് യശോധരൻ വിമത സ്ഥാനാർത്ഥിയായി മത്സരിക്കും. സാമ്പത്തിക തിരിമറിയിൽ വിജിലൻസ് കേസുളളയാളെ സ്ഥാനാർത്ഥിയാക്കിയെന്ന് ആരോപിച്ചാണ് പാർട്ടിയിലെ പൊട്ടിത്തെറി. കമ്മിറ്റിയിൽ ഭൂരിപക്ഷമുളളയാളെ സ്ഥാനാർത്ഥിയാക്കിയില്ലെന്നും ആരോപണമുണ്ട്.

Content Highlights: More than 50 people left party including branch committee secretary in CPIM Kunnathur

dot image
To advertise here,contact us
dot image