സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ, ധോണി ഇംപാക്ട് താരം; ചെന്നൈ സാധ്യതാ ലൈനപ്പ് പറഞ്ഞ് ആർ അശ്വിൻ

'രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് പോയത് ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് നിരയിൽ ഫിനിഷിങ് താരത്തിന്റെ പ്രശ്നമുണ്ടാകും'

സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ, ധോണി ഇംപാക്ട് താരം; ചെന്നൈ സാധ്യതാ ലൈനപ്പ് പറഞ്ഞ് ആർ അശ്വിൻ
dot image

ഐപിഎല്ലിൽ അടുത്ത സീസണിൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. വർഷങ്ങളായി വിക്കറ്റ് കീപ്പറുടെ റോളിലുള്ള മഹേന്ദ്ര സിങ് ധോണി ഇത്തവണ ഇംപാക്ട് പ്ലെയറുടെ റോളിൽ മാത്രമാകും കളിക്കുകയെന്നും അശ്വിൻ പറയുന്നു.

'രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് പോയത് ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് നിരയിൽ ഫിനിഷിങ് താരത്തിന്റെ പ്രശ്നമുണ്ടാകും. അതുകൊണ്ട് മഹേന്ദ്ര സിങ് ധോണി ആ റോൾ ചെയ്യേണ്ടി വരും. ഇംപാക്ട് പ്ലെയർ നിയമം ഐപിഎല്ലിൽ തുടരുന്നതിനാൽ ധോണിക്ക് ഒരു ഇംപാക്ട് താരമായി കളിക്കാൻ കഴിയും.' ജേർണലിസ്റ്റ് വിമൽ കുമാറിന് നൽകിയ പ്രതികരണത്തിൽ രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

44കാരനായ മഹേന്ദ്ര സിങ് ധോണിയുടെ അവസാന ഐപിഎൽ സീസണാവും ഇതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ധോണിക്ക് പകരക്കാരനായി ഒരു താരം ചെന്നൈ സൂപ്പർ കിങ്സിന് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. റുതുരാജ് ഗെയ്ക്ക്‌വാദിനെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും ചെന്നൈയ്ക്ക് പ്ലേ ഓഫ് കടക്കാൻ സാധിച്ചിരുന്നില്ല. സഞ്ജു വരുന്നതോടെ ചെന്നൈ നിരയിൽ മികച്ച വിക്കറ്റ് കീപ്പർ എന്ന പ്രശ്നം ഒഴിവാക്കാൻ കഴിയും. മുമ്പ് രാജസ്ഥാൻ റോയൽസിനെ ഐപിഎൽ ഫൈനലിലെത്തിച്ച സഞ്ജു വരും വർഷങ്ങളിൽ ചെന്നൈയുടെ നായകനാകുമെന്നാണ് വിലയിരുത്തലുകൾ.

ഐപിഎൽ 2026നായി ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയ താരങ്ങൾ: റുതുരാജ് ​ഗെയ്ക്ക്‌വാദ്‌ (ക്യാപ്റ്റൻ), ആയുഷ് മാത്ര, എം എസ് ധോണി, സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസിൽ നിന്നും ട്രേഡ് ചെയ്തു), ‍ഡിവാൾഡ് ബ്രവീസ്, ഉർവിൽ പട്ടേൽ, ശിവം ദുബെ, ജാമി ഓവർടൺ, രാമകൃഷ്ണ ​ഗോഷ്, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ്, ​ഗുർജപനീത് സിങ്, ശ്രേയസ് ​ഗോപാൽ, മുകേഷ് ചൗധരി, നഥാൻ എല്ലീസ്.

ഐപിഎൽ 2026 ലേലത്തിനായി ചെന്നൈ റിലീസ് ചെയ്ത താരങ്ങൾ: രവീന്ദ്ര ജഡേജ (രാജസ്ഥാൻ റോയൽസിന് കൈമാറി), രചിൻ രവീന്ദ്ര, ‍ഡെവോൺ കോൺവേ, സാം കരൺ (രാജസ്ഥാൻ റോയൽസിന് കൈമാറി), ദീപക് ഹൂഡ, വിജയ് ശങ്കർ, ഷെയ്ക് റഷീദ്, മതീഷ പതിരാന, കമലേഷ് നാ​ഗർകോത്തി, രാഹുൽ ത്രിപാഠി, വാൻഷ് ബേദി, ആന്ദ്ര സിദ്ദാർത്ഥ്.

ഐപിഎൽ 2026ലെ താരലേലത്തിൽ 43.40 കോടി രൂപയാണ് ചെന്നൈയ്ക്ക് ചിലവഴിക്കാനാകുക. ഒമ്പത് താരങ്ങളെ ലേലത്തിൽ സ്വന്തമാക്കാം. നാല് വിദേശ താരങ്ങളെ സ്വന്തമാക്കാനും ചെന്നൈയ്ക്ക് അവസരമുണ്ട്.

Content Highlights: Dhoni As Impact Batter and Samson To Keep Wickets for CSK In IPL, Suggests Ashwin

dot image
To advertise here,contact us
dot image