കെ ജെ ഷൈനിനെ പറവൂര്‍ നഗരസഭയില്‍ മത്സരത്തിനിറക്കാന്‍ സിപിഐഎം; മുന്‍ മന്ത്രിയുടെ ഭാര്യയും മത്സരത്തിന്?

നഗരസഭ പ്രതിപക്ഷ നേതാവ് ടി വി നിഥിന്‍ മത്സരരംഗത്തുണ്ടായേക്കില്ല.

കെ ജെ ഷൈനിനെ പറവൂര്‍ നഗരസഭയില്‍ മത്സരത്തിനിറക്കാന്‍ സിപിഐഎം; മുന്‍ മന്ത്രിയുടെ ഭാര്യയും മത്സരത്തിന്?
dot image

കൊച്ചി: പറവൂര്‍ നഗരസഭയില്‍ ഇക്കുറി മികച്ച മത്സരം കാഴ്ചവെക്കാന്‍ എല്‍ഡിഎഫ് ശ്രമം. മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി നഗരസഭ പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് നീക്കം. നവംബര്‍ 13ഓടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും.

30 സീറ്റില്‍ 21 എണ്ണം സിപിഐഎമ്മിനും ഏഴെണ്ണം സിപിഐക്കും ഒന്നുവീതം കോണ്‍ഗ്രസ് എസിനും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും നല്‍കും. ഓരോ സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥികളെ പരിഗണിച്ച് ഇതില്‍ മാറ്റം വന്നേക്കാം.

നിലവില്‍ നഗരസഭയിലെ ശാന്തിനഗറില്‍ നിന്നുള്ള കൗണ്‍സിലര്‍ കൂടിയായ കെ ജെ ഷൈനിനെ വീണ്ടും മത്സരത്തിനിറക്കാന്‍ തന്നെയാണ് സിപിഐഎം ആലോചന. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച കെ ജെ ഷൈനിന്‍റെ സ്ഥാനാര്‍തിത്ഥ്വം മുന്നണിയെ കാര്യമായി സഹായിക്കുമെന്ന് തന്നെയാണ് പാര്‍ട്ടി കരുതുന്നത്. മുന്‍ മന്ത്രി എസ് ശര്‍മ്മയുടെ ഭാര്യയും റിട്ട. കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജീയറുമായ ആശ, മുന്‍ ഡെപ്യൂട്ടി കളക്ടര്‍ സന്ധ്യാദേവി അനില്‍ എന്നിവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ കാര്യമായ ആലോചനകള്‍ തന്നെ എല്‍ഡിഎഫില്‍ നടക്കുന്നുണ്ട്.

നഗരസഭ പ്രതിപക്ഷ നേതാവ് ടി വി നിഥിന്‍ മത്സരരംഗത്തുണ്ടായേക്കില്ല. സിപിഐ നേതാവും മുന്‍ നഗരസഭാ വൈസ് ചെയര്‍മാനുമായ കെ സുധാകരന്‍പിള്ള സ്ഥാനാര്‍ത്ഥിയാകും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും കോണ്‍ഗ്രസ് എസിനും നല്‍കിയിട്ടുള്ളത് വനിതാ സംവരണ സീറ്റുകളാണ്.

Content Highlights: CPI(M) considering fielding KJ Shine in Paravur Municipality

dot image
To advertise here,contact us
dot image