പൊളിറ്റിക്സ് അല്ല, പക്കാ കൊമേർഷ്യൽ പടം, കൂടെ 10 ഫൈറ്റും; വിജയ്‌യുടെ 'ജനനായകൻ' ഞെട്ടിക്കുമോ?

ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്

പൊളിറ്റിക്സ് അല്ല, പക്കാ കൊമേർഷ്യൽ പടം, കൂടെ 10 ഫൈറ്റും; വിജയ്‌യുടെ 'ജനനായകൻ' ഞെട്ടിക്കുമോ?
dot image

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകൻ എച്ച് വിനോദ് പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്.

ജനനായകൻ ഒരു പൊളിറ്റിക്കൽ ചിത്രം അല്ലെന്നും ഒരു പക്കാ മാസ്സ് കൊമേർഷ്യൽ സിനിമയാണ് എന്നാണ് വിനോദ് പറയുന്നത്. വിജയ്‌യുടെ എല്ലാ കാറ്റഗറിയിലുമുള്ള പ്രേക്ഷകർക്കും സിനിമ ആസ്വദിക്കാൻ സാധിക്കുമെന്നും വിനോദ് പറഞ്ഞു. അതേസമയം, ചിത്രത്തിൽ പത്ത് ഫൈറ്റ് സീനുകൾ ആണ് ഉള്ളതെന്നാണ് വലൈപേച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഹോളിവുഡിൽ സ്റ്റൈലിലുള്ള ആക്ഷൻ രംഗങ്ങളാണ് സിനിമയ്ക്കായി ഡിസൈൻ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്.

സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അനിരുദ്ധിന്റെ സംഗീതത്തിൽ നിറഞ്ഞാടുന്ന വിജയ്‌യെ ആണ് ഗാനത്തിൽ കാണുന്നത്. ഒപ്പം കട്ടയ്ക്ക് പൂജ ഹെഗ്ഡെയും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ചുവടുവെക്കുന്നുണ്ട്. ഒരു പക്കാ സെലിബ്രേഷൻ വൈബിൽ ഒരുക്കിയ ഗാനമാണ് 'ദളപതി കച്ചേരി' എന്ന പേരിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. സിനിമയുടെ തമിഴ്നാട് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് റോമിയോ പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights: Jananayagan is not a political film says H Vinoth

dot image
To advertise here,contact us
dot image