

കൊച്ചി: എടത്തല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാജിത അബ്ബാസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2015-20 കാലഘട്ടത്തിലാണ് സാജിത പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്.
എടത്തല പഞ്ചായത്തിലെ മേജര്‍ മില്‍ട്ടന്‍ വാര്‍ഡില്‍ ജയിച്ചാണ് സാജിത പഞ്ചായത്ത് പ്രസിഡന്റായത്. ഈ വാര്‍ഡ് ഇക്കുറി വനിതാ സംവരണമാണ്. എന്നിട്ടും സാജിതയെ പരിഗണിക്കാതെ സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്നുള്ള സൂചനകള്‍ പുറത്ത് വരുന്നുണ്ട്. തൊട്ടടുത്ത വാര്‍ഡില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയതോടെ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയുടെ ഭീഷണി നേരിടുമ്പോള്‍ കോണ്‍ഗ്രസ് നിസംഗത പാലിക്കുന്നതാണ് രാജിവെക്കാനുള്ള കാരണമെന്നാണ് സാജിത പറയുന്നത്. സാജിത വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ എടത്തല ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും.
Content Highlights: Edathala former panchayath president joints CPIM from Congress