

പത്തനംതിട്ട: മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി. 1818 ൽ പശ്ചിമ ബംഗാളിലെ ഹൂഗ്ലിക്കടുത്ത് സെറാംപൂരിൽ സ്ഥാപിതമായ ദൈവശാസ്ത്ര സർവ്വകലാശാലയായ സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ഈ വർഷത്തെ ഡി ഡി (ഹൊണോറിസ് കോസ) ബിരുദത്തിനാണ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അർഹനായത്.
അക്കാദമിക, സാമൂഹ്യ, എക്യൂമെനിക്കൽ, ആദ്ധ്യാത്മിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മെത്രാപ്പോലീത്തയ്ക്ക് സർവകലാശാല ഡോക്ടറേറ്റ് സമ്മാനിക്കുന്നത്. ബിരുദദാനം 2025 നവംബർ 27 ന് സെറാംപൂർ കോളേജിൽ വെച്ച് നടക്കുമെന്ന് കൗൺസിൽ സെക്രട്ടറി ഡോ ശുബ്‌റോ ശേഖർ സർക്കാർ അറിയിച്ചു.
Content Highlights: Serampore University announces Doctorate to Dr Theodosius Mar Thoma Metropolita