എല്ലാ സ്‌കൂളുകളിലും പൊതുവിദ്യാഭ്യാസ ചടങ്ങുകളിലും പൊതുവായ സ്വാഗത ഗാനം വേണ്ടേ?: പൊതുജനാഭിപ്രായം തേടി മന്ത്രി

എല്ലാ സ്‌കൂളുകളിലും ഒരുപോലുളള ഗാനം വരണമെന്നത് സമൂഹത്തിന്റെ ചര്‍ച്ചയക്ക് വയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ സ്‌കൂളുകളിലും പൊതുവിദ്യാഭ്യാസ ചടങ്ങുകളിലും പൊതുവായ സ്വാഗത ഗാനം വേണ്ടേ?: പൊതുജനാഭിപ്രായം തേടി മന്ത്രി
dot image

തിരുവനന്തപുരം: എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്‍റെ ചടങ്ങുകളിലും ഒരുപോലുളള സ്വാഗത ഗാനം വേണ്ടേ എന്ന ചോദ്യവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ആ ചടങ്ങുകളില്‍ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേ എന്ന് വി ശിവന്‍കുട്ടി ചോദിച്ചു. ഗാനം ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്ര ചിന്തയുളള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകണമെന്നും അതിനെക്കുറിച്ചുളള ചര്‍ച്ച ഇവിടെ തുടങ്ങിവയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽ മണിക്കൂറിൽ നിന്ന് ഒരുമണിക്കൂറാക്കാനുളള സാധ്യതയും വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. പീരിയഡ് ദൈർഘ്യം കൂട്ടുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹയർസെക്കൻഡറി വിഭാഗം മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് കത്തയച്ചിട്ടുണ്ട്. ഹയർസെക്കൻഡറിയിൽ സയൻസ് വിഷയങ്ങൾ പഠിപ്പിക്കാൻ മുക്കാൽ മണിക്കൂർ പോരെന്ന് അഭിപ്രായമുണ്ട്.

Content Highlights: Should there be a common welcome song in all schools?: Minister seeks public opinion

dot image
To advertise here,contact us
dot image