

മലപ്പുറം: നിലമ്പൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. പ്രാക്തന ഗോത്രമായ ചോലനായ്ക്കര്‍ വിഭാഗത്തിലെ കരുളായി ഉള്‍വനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. കരുളായിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ കുപ്പമലയില്‍ പാറ കൊണ്ടുള്ള അളയിലാണ് കുടുംബം കഴിയുന്നത്.
മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ച ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രക്തസമ്മര്‍ദ്ദവും ശരീരത്തില്‍ ഓക്‌സിജന്റ അളവും കുറഞ്ഞു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: Tribal woman died due to fever in Nilambur