കാപ്പ കേസ് പ്രതി ജയിലില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി; റെക്കോര്‍ഡ് ചെയ്ത് പൊലീസില്‍ പരാതി നല്‍കി ഭാര്യ

തൃശൂര്‍ സ്വദേശി ഗോപകുമാറാണ് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത്

കാപ്പ കേസ് പ്രതി ജയിലില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി; റെക്കോര്‍ഡ് ചെയ്ത് പൊലീസില്‍ പരാതി നല്‍കി ഭാര്യ
dot image

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍ ഉപയോഗത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. കാപ്പ കേസ് പ്രതി ജയിലില്‍ നിന്ന് ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. തൃശൂര്‍ സ്വദേശി ഗോപകുമാറാണ് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത്.

ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ആമ്പല്ലൂര്‍ സ്വദേശിനിയായ ഭാര്യ സൂപ്രണ്ടിന് പരാതി നല്‍കി.

ഗോപകുമാര്‍ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ 15-ാം നമ്പര്‍ സെല്ലില്‍ നിന്ന് ഫോണ്‍ പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി.

Content Highlights: Kaapa case accused calls his wife from jail and threatens her

dot image
To advertise here,contact us
dot image