

കോഴിക്കോട്: കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. മതിൽ കെട്ടാൻ എത്തിയ അതിഥി തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇദ്ദേഹം ഒഡീഷ സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
താഴെ മതിൽ കെട്ടുന്നതിനിടെ മുകളിൽ ഉണ്ടായിരുന്ന മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. അതിഥി തൊഴിലാളികൾക്ക് മേൽ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് പേരായിരുന്നു കുടുങ്ങിയത്. സ്ഥലത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്ന് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെയും ഇന്നുമായി സ്ഥലത്ത് മഴയുണ്ടായിരുന്നു. ഇതിൽ മതിലിൻ്റെ ഭാഗം കുതിർന്നിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
Content Highlights: Accident due to wall collapse in Kakkodi