ജോൺ സീനയെ റിയൽ റോക്ക് സ്റ്റാറെന്ന് ഷാരുഖ് ഖാൻ, തിരിച്ച് കിംഗ് ഖാനെ പുകഴ്ത്തി WWE താരം

ഇതാദ്യമായല്ല ജോൺ സീന ഷാരൂഖ് ഖാനോടുള്ള ആരാധന പ്രകടിപ്പിക്കുന്നത്.

ജോൺ സീനയെ റിയൽ റോക്ക് സ്റ്റാറെന്ന് ഷാരുഖ് ഖാൻ, തിരിച്ച് കിംഗ് ഖാനെ പുകഴ്ത്തി WWE താരം
dot image

ആരാധകർ ഏറെയുള്ള രണ്ട് പ്രമുഖ വ്യക്തികളാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാനും WWE താരം ജോൺ സീനയും. അടുത്തിടെ ജോൺ സീനയെ അഭിന്ദിച്ചുകൊണ്ട് ഷാരൂഖ് ഖാൻ എത്തിയിരുന്നു. നടൻ ആരാധകരോട് സംവദിക്കുന്നതിനിടയിൽ ആരാധകൻ ജോൺ സീനയേക്കുറിച്ച് പറയാൻ ആവശ്യപ്പെടുകയായിരുന്നു. 'റിയൽ റോക്ക് സ്റ്റാർ, വളരെ നല്ല മനുഷ്യൻ' എന്നാണ് ജോൺ സീനയെ ഷാരൂഖ് ഖാൻ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ നടന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് ജോൺ സീന.

'നിങ്ങളുടെ വിനയവും നമ്മൾ തമ്മിലുള്ള ആദ്യ സംഭാക്ഷണവും ഞാൻ ഒരിക്കലും മറക്കില്ല. വ്യക്തിപരമായി എനിക്കും ലോകമെമ്പാടുമുള്ള നിങ്ങളുടെ ആരാധകർക്കും നിരന്തരം പ്രചോദനം നൽകുന്നതിന് നന്ദി,' എന്നാണ് ജോൺ സീന പറയുന്നത്. ഇതാദ്യമായല്ല ജോൺ സീന ഷാരൂഖ് ഖാനോടുള്ള ആരാധന പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ആനന്ദ് അംബാനിയുടെ വിവാഹ പാർട്ടിയിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് എടുത്ത ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം, ഷാരൂഖ് തന്റെ മകൻ ആര്യൻ ഖാന്റെ സംവിധാന അരങ്ങേറ്റമായ 'ദി ബാഡ്സ് ഓഫ് ബോളിവുഡി'ലാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ, ഷാരൂഖ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. മകൾ സുഹാന ഖാനും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം 2026-ൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ദീപിക പദുക്കോണിനൊപ്പം വീണ്ടും ഒന്നിക്കുന്ന ഈ പ്രോജക്റ്റ്, റിലീസിന് മുമ്പുതന്നെ വൻ പ്രതീക്ഷകൾ സൃഷ്ടിച്ചിരിക്കുകയാണ്.

Content Highlights: WWE star John Cena praises Shah Rukh Khan

dot image
To advertise here,contact us
dot image