

കോഴിക്കോട്: കോഴിക്കോട് വെൽഫെയർ പാർട്ടി- യുഡിഎഫ് ധാരണ ഇല്ല. ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 14 സീറ്റുകളിൽ മത്സരിക്കും. മുസ്‌ലിം ലീഗ് 11 സീറ്റിലും സിഎംപിയും ആർഎംപിയും ഒരു സീറ്റിലും മത്സരിക്കും. കേരള കോൺഗ്രസിനും സീറ്റ് അനുവദിക്കും.
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ധാരണയുണ്ടാക്കിയാൽ അത് തെരഞ്ഞെടുപ്പിൽ വലിയ തരത്തിലുള്ള തിരിച്ചടിയുണ്ടായേക്കുമെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറ്റ്യാടിയിൽനിന്ന് വെൽഫെയർ പാർട്ടി മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ സീറ്റ് വിട്ടുകൊടുക്കേണ്ട എന്നാണ് തീരുമാനം.
ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് നേരത്തെ ആകെ 27 സീറ്റായിരുന്നു കഴിഞ്ഞ തവണ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഒരു സീറ്റ് കൂടി ഇത് 28 ആയി. ഈ അധിക സീറ്റ് മുസ്‌ലിം ലീഗിന് വിട്ടുനൽകാനാണ് യുഡിഎഫ് തീരുമാനം. കോർപ്പറേഷൻ പരിധിയിലും സീറ്റ് വിഭജനം പൂർത്തിയായി. 52 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും.
Content Highlights: no deal Welfare Party- UDF at kozhikode