ലീഗ് മുഖപത്രത്തിൽ സർക്കാരിനെ പുകഴ്ത്തി പരസ്യം; വിവേകത്തോടെ പെരുമാറണമെന്ന് പാര്‍ട്ടിപ്രവര്‍ത്തകരുടെ വിമർശനം

യുഡിഎഫും ലീഗും എതിർത്തിരുന്ന നവകേരള സദസിന്‍റെ പരസ്യമാണ് ചന്ദ്രിക നൽകിയത്

ലീഗ് മുഖപത്രത്തിൽ സർക്കാരിനെ പുകഴ്ത്തി പരസ്യം; വിവേകത്തോടെ പെരുമാറണമെന്ന് പാര്‍ട്ടിപ്രവര്‍ത്തകരുടെ വിമർശനം
dot image

മലപ്പുറം: മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ ഇടത് സർക്കാരിനെ പുകഴ്ത്തുന്ന പരസ്യം നൽകിയതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉൾപ്പെടുത്തി നവകേരള സദസ്സിന്റെ നേട്ടങ്ങൾ പറയുന്നതാണ് പരസ്യം. മുൻപേജ് മുഴുവനായാണ് സർക്കാർ നേട്ടം പറയുന്ന പിആർഡി പരസ്യം ലീഗ് മുഖപത്രത്തിൽ നൽകിയത്.

സംസ്ഥാന വ്യാപകമായി സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ച സമയത്ത് അത് ധൂർത്താണെന്ന നിലപാട് സ്വീകരിച്ച് യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു. നവകേരള സദസ്സിനെതിരെ യുഡിഎഫും ലീഗും കടുത്ത പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ പാര്‍ട്ടി മുഖപത്രത്തില്‍ തന്നെ പരസ്യം സ്വീകരിച്ചതിന് പിന്നാലെ ലീഗ്, യുഡിഎഫ് സൈബർ ഗ്രൂപ്പുകളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിവേകത്തോടെ പെരുമാറണമെന്നടക്കമാണ് വിമർശനം.

Content Highlights: Controversy on advertisement praising the Left government in the Muslim League's mouthpiece Chandrika

dot image
To advertise here,contact us
dot image