'Absolute OTT Gold, ഷാരൂഖ് നിങ്ങൾക്ക് മകനെ ഓർത്ത് അഭിമാനിക്കാം…'; ബാഡ്‌സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂർ

ഇങ്ങനെയൊരു സീരീസ് ഇപ്പോൾ ബോളിവുഡിന് ആവശ്യമായിരുന്നുവെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

'Absolute OTT Gold, ഷാരൂഖ് നിങ്ങൾക്ക് മകനെ ഓർത്ത് അഭിമാനിക്കാം…'; ബാഡ്‌സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂർ
dot image

ഷാരൂഖ് ഖാന്റെ മകൻ ആര്യ ഖാൻ സംവിധാനം ചെയ്ത വെബ് സീരീസ് ബാഡ്‌സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂർ. ഒഴിവ് സമയം കിട്ടിയപ്പോൾ താൻ ഈ സീരീസ് കണ്ടെന്നും ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു സീരീസ് ഇപ്പോൾ ബോളിവുഡിന് ആവശ്യമായിരുന്നുവെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. കൂടാതെ മകനെ ഓർത്ത് അഭിമാനിക്കാമെന്ന് ഷാരൂഖ് ഖാനോട് അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയാണ് ശശി തരൂർ ഈ പ്രശംസക്കുറിപ്പ് പങ്കുവെച്ചത്.

'ജലദോഷവും ചുമയും പിടിപ്പെട്ടതിനാൽ രണ്ടു ദിവസത്തേക്ക് എല്ലാ തിരക്കകളും മാറ്റിവെച്ച് വിശ്രമം ആയിരുന്നു. എന്റെ സ്റ്റാഫും സഹോദരിയും ഒരു സീരീസ് കാണാമെന്ന് പറഞ്ഞു ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഒന്നായിരുന്നു അത് Absolute OTT Gold. ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' കണ്ടുകഴിഞ്ഞതേയുള്ളൂ, എന്ത് പറഞ്ഞ് പ്രശംസിക്കണം എന്ന് അറിയില്ല. ഈ സീരീസ് കാണുന്നവർക്ക് അതിലേക്ക് ഒരു ആകർഷണം ഉണ്ടാകും ബോളിവുഡിന് ആവശ്യമായിരുന്നു ഇങ്ങനെയൊരു ആക്ഷേപഹാസ്യ സീരീസ്. നല്ല തമാശയും മികച്ച മേക്കിങ് ക്വാളിറ്റിയും ഉടനീളം സീരീസിൽ ഉണ്ടായിരുന്നു. ഏഴ് ആകർഷകമായ എപ്പിസോഡുകൾ ഒറ്റ ഇരിപ്പിൽ കണ്ടു തീർക്കാൻ സാധിക്കുന്നത്. ആര്യൻ ഖാൻ നിങ്ങളൊരു മാസ്റ്റർപീസ് ആണ് നൽകിയിരിക്കുന്നത് അഭിനന്ദനങ്ങൾ, 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' ബ്രില്യന്റ് ആണ്. ഷാരൂഖ് ഖാനോട് ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് ഞാൻ പറയട്ടെ നിങ്ങൾ അഭിമാനിക്കാം', ശശി തരൂർ കുറിച്ചു.

അതേസമയം, ബാഡ്‌സ് ഓഫ് ബോളിവുഡ് ഹിന്ദി ഇൻഡിസ്ട്രിയിലെ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങിയ ഈ സീരീസ് ഒരു പക്കാ മാസ്സ് സ്വഭാവത്തിൽ ആണ് ഒരുങ്ങിയിരിക്കുന്നത്. നിറയെ കാമിയോകളും റഫറൻസുകളും ഈ സീരിസിലുണ്ട് അതെല്ലാം ഗംഭീരമാണെന്നും കമന്റുകളുണ്ട്. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ, രാഘവ് ജുയൽ എന്നിവർ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ഇതിൽ രാഘവ് ജുയലിൻ്റെ പ്രകടനം ഏറെ കയ്യടി നേടുന്നുണ്ട്. ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ് ആണ് ബാഡ്‌സ് ഓഫ് ബോളിവുഡ് എന്നും ഇത്തരം സിനിമകൾ ബോളിവുഡ് വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഏഴ് എപ്പിസോഡുകളാണ് സീരിസിലുള്ളത്.

Content Highlights: Shashi Tharoor Praises Aryan Kha directorial The Bads of Bollywood series

dot image
To advertise here,contact us
dot image