അയ്യോ ഇത് മാധവൻ തന്നെയാണോ? പുതിയ ചിത്രം 'GDN എഡിസൺ ഓഫ് ഇന്ത്യ'യുടെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് ആയി പുറത്തിറങ്ങുന്ന ചിത്രമാണിത്.

അയ്യോ ഇത് മാധവൻ തന്നെയാണോ? പുതിയ ചിത്രം 'GDN എഡിസൺ ഓഫ് ഇന്ത്യ'യുടെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്
dot image

ആർ മാധവൻ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന 'ജിഡിഎൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തിറങ്ങി. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് ആയി പുറത്തിറങ്ങുന്ന ചിത്രമാണിത്. മാധവൻ തീർത്തും വേറിട്ട ഗെറ്റപ്പിലാണ് എത്തുന്നത്. വീഡിയോയിൽ കാണുന്നത് മാധവൻ ആണെന്ന് മനസിലാകാത്ത വിധത്തിൽ മേക്കപ്പിലുടെ ആരാധകർ ഞെട്ടിയിരിക്കുകയാണ്. എഡിസൺ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന നായിഡുവിന്റെ ജീവിതം സിനിമയാകുമ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം, വർഗീസ് മൂലൻ പിക്‌ചേഴ്‌സും, ട്രൈകളർ ഫിലിംസും, മീഡിയ മാക്സ് എന്റർടൈൻമെന്റസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല ,കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. 'ഇന്ത്യയുടെ എഡിസൺ', 'കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്' എന്നുള്ള പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത ശാസ്ത്രജ്ഞനും ദേശീയ നായകനുമായ, ജി. ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. തമിഴിൽ ചിത്രീകരിക്കുന്ന സിനിമ തമിഴ് കൂടാതെ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്യുക.

Content Highlights: R Madhavan starrer new movie GDN first look out

dot image
To advertise here,contact us
dot image