

മലപ്പുറം: മുസ്‍ലിംലീഗിൽ ചേർന്ന ഇടതു സ്വതന്ത്രകൗൺസിലർ നഗരസഭാംഗത്വം രാജിവെച്ചു. കാവതികളം വെസ്റ്റ് ഒന്‍പതാം വാര്‍ഡ് അംഗം നരിമടയ്ക്കല്‍ ഫഹദാണ് നഗരസഭയിലെത്തി അംഗത്വം രാജിവെച്ചത്. ഇന്നലെയാണ് രാജിവെച്ച് കത്ത് നൽകിയത്.
മുസ്‍ലിംലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെകെ നാസർ, ജനറൽ സെക്രട്ടറി സി ഷംസുദ്ദീൻ, കുഞ്ഞാലൻ മുതുവാടൻ, സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.വ്യാഴാഴ്ചയാണ് ഫഹദ് പാണക്കാടെത്തി മുസ്‍ലിംലീഗ് അംഗത്വം സ്വീകരിച്ചിരുന്നു.
Content Highlight : Left-wing independent councilor from Kottakkal who joined Muslim League resigns from municipal council