തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പന്തളത്ത് യുഡിഎഫ് കൗണ്‍സിലര്‍ രാജിവച്ചു; ബിജെപിയില്‍ ചേരാന്‍ തീരുമാനം

വ്യാഴായ്ച നഗരസഭ യോഗത്തില്‍ പങ്കെടുത്തശേഷം രവി രാജിക്കത്ത് നല്‍കുകയായിരുന്നു

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പന്തളത്ത്  യുഡിഎഫ് കൗണ്‍സിലര്‍ രാജിവച്ചു; ബിജെപിയില്‍ ചേരാന്‍ തീരുമാനം
dot image

പത്തനംതിട്ട: പന്തളത്ത് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി വിജയിച്ച യുഡിഎഫ് കൗണ്‍സിലര്‍ കെ ആര്‍ രവി രാജിവച്ചു. യുഡിഎഫില്‍ നിന്ന് ബിജെപിയില്‍ ചേരാനാണ് തീരുമാനം. വ്യാഴാഴ്ച നഗരസഭ യോഗത്തില്‍ പങ്കെടുത്തശേഷം രവി രാജിക്കത്ത് നല്‍കുകയായിരുന്നു.

കാല്‍നൂറ്റാണ്ടായി യുഡിഎഫ് പ്രതിനിധിയായി പന്തളം പഞ്ചായത്തിലും തുടര്‍ന്ന് നഗരസഭയിലും വിജയിച്ച് വരികയായിരുന്ന ആളായിരുന്നു കെ ആര്‍ രവി. കഴിഞ്ഞ ഡിസംബറില്‍ പന്തളം നഗരസഭയില്‍ ബിജെപി ചെയര്‍പേഴ്‌സണ്‍ സുശില സന്തോഷിനും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ രമ്യയ്ക്കും എതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് യുഡിഎഫുമായി രവി അകല്‍ച്ചയിലായിരുന്നു. രാജി വച്ച അദ്ദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് വച്ച് അംഗത്വമെടുത്ത് ബിജെപിയില്‍ ചേരും.

Content Highlights:UDF councilor KR Ravi, who won as Kerala Congress representative in Pandalam resigned

dot image
To advertise here,contact us
dot image