ഒരു വർഷം 140 സിനിമ വരെ ചെയ്തിരുന്നു, ജീവിത്തതിലെ ഏറ്റവും വലിയ ബലം പണം തന്നെയായിരുന്നു; ഭാഗ്യ ലക്ഷ്മി

സ്നേഹമാണ് എന്താണ് എന്നൊക്കെ പറഞ്ഞാലും ജീവിതത്തതിന്റെ പരമാർത്ഥം സാമ്പത്തികം തന്നെയാണ്. പണമില്ലാത്തവൻ പിണത്തിന് സമം എന്ന പഴഞ്ചൊല്ല് അങ്ങനെ തന്നെയാണ്

ഒരു വർഷം 140 സിനിമ വരെ ചെയ്തിരുന്നു, ജീവിത്തതിലെ ഏറ്റവും വലിയ ബലം പണം തന്നെയായിരുന്നു; ഭാഗ്യ ലക്ഷ്മി
dot image

ജീവിതത്തിൽ പ്രതിസന്ധി നേരിട്ട സമയങ്ങളിൽ പണം മാത്രമാണ് കൂടെ ഉണ്ടായിരുന്നതെന്ന് ഭാഗ്യ ലക്ഷ്മി. ഒരു വർഷത്തിൽ 140 സിനിമ വരെ ചെയ്തിരുന്നത് കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലേ എന്നും പണമാണ് ബലമെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. സ്നേഹമാണ് എന്താണ് എന്നൊക്കെ പറഞ്ഞാലും ജീവിതത്തതിന്റെ പരമാർത്ഥം സാമ്പത്തികം തന്നെയാണെന്നും ഭാഗ്യ ലക്ഷ്മി കൂട്ടിച്ചേർത്തു. സൈൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'പണമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. വരുമാനം ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ ശക്തി, സിനിമയിൽ ഡബ്ബ് ചെയ്തിരുന്ന സമയത് ഞാൻ നല്ല ഹൈ പെയ്‌മെന്റ് വാങ്ങിക്കുന്ന ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നു ഞാൻ. എന്റെ ജീവിതത്തിലെ പ്രതിസന്ധി സമയങ്ങളിൽ ആരും ഉണ്ടായിട്ടില്ല. പണമാണ് എന്നോടൊപ്പം ഉണ്ടായത്. എന്റെ പണം മാത്രമാണ് അവർക്ക് വേണ്ടിയിരുന്നത് എന്ന തിരിച്ചറിവിൽ അവിടെ വിട്ട് ഇറങ്ങുമ്പോൾ വലിയ ബലം അന്ന് എന്റെ കയ്യിൽ സിനിമയുണ്ട് എന്നതാണ്. ഒരു മാസം അന്ന് കുറഞ്ഞത് 10 സിനിമ ഉണ്ട് എനിക്ക്, ഒരു വർഷം 140 സിനിമ വരെ ചെയ്യുന്നുണ്ട്. ആ പണത്തിന്റെ ബലം വളരെ വലുതാണ്. സ്നേഹമാണ് എന്താണ് എന്നൊക്കെ പറഞ്ഞാലും ജീവിതത്തതിന്റെ പരമാർത്ഥം സാമ്പത്തികം തന്നെയാണ്. പണമില്ലാത്തവൻ പിണത്തിന് സമം എന്ന പഴഞ്ചൊല്ല് അങ്ങനെ തന്നെയാണ്,' ഭാഗ്യ ലക്ഷ്മി പറഞ്ഞു.

Also Read:

സ്ത്രീകൾ സ്വന്തം നിലപാട് പറയാൻ തുടങ്ങുന്നത് മുതൽ അവർക്ക് ഫെമിനിസ്റ്റ് എന്ന പേര് ചാർത്തി കൊടുക്കുമെന്നും ഭാഗ്യലക്ഷ്മി.

കുട്ടികാലത്ത് ഒന്നും ഫെമിനിസം എന്നൊരു വാക്ക് താൻ കേട്ടിട്ടില്ലെന്നും സാഹചര്യങ്ങളാണ് നമ്മളെ ശക്തരാക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കേരളത്തിൽ വന്നത് മുതൽ താൻ കേൾക്കുന്ന ചോദ്യമാണ് എങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നുവെന്നും നടി കൂട്ടിച്ചേർത്തു.

Content Highlights: Bhagya Lakshmi said that money was the greatest power in life

dot image
To advertise here,contact us
dot image