വിദ്യാർത്ഥിനിയെ ഓഫീസ് മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി; പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ‍‌ർ

വിദ്യാർത്ഥിനിയെ ഓഫീസ് മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി; പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
dot image

വീയപുരം : ആലപ്പുഴയിൽ പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാ‍‌ർ(49) ആണ് അറസ്റ്റിലായത്. വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ‍‌ർ. വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ്.

ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഉടൻ തന്നെ ചൈൽഡ് ലൈൻ വീയപുരം പൊലീസിൽ അറിയിക്കുകയും മൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റുചെയ്യുകയുമായിരുന്നു. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

Content Highlight : School principal arrested in POCSO case for calling student into office and misbehaving with her

dot image
To advertise here,contact us
dot image