

വീട്ടിലെ പ്ലഗ് സോക്കറ്റുകളില്‍ ചില ഉപകരണങ്ങള്‍ കണക്ട് ചെയ്യുമ്പോള്‍ മാത്രം വൈദ്യുതി വേരിയേഷന്‍ വരുന്നതായോ ലൈറ്റുകള്‍ മിന്നുന്നതായോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇവ ഉണ്ടാവുന്നത് നിങ്ങളുടെ നോര്‍മല്‍ വീട്ടുപയോഗത്തെക്കാള്‍ കൂടുതല്‍ പവര്‍ ആവശ്യമുള്ള ഉപകരണങ്ങള്‍ പവർ സോക്കറ്റുകളിൽ ബന്ധിപ്പിക്കുമ്പോഴാണ്.
അതിനാല്‍ വീട്ടിലെ പവര്‍ പ്ലഗുകളിൽ ഉപകരണങ്ങൾ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ഉപകരണങ്ങളുടെയും പവർ നിങ്ങളുടെ സോക്കറ്റുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ലായെന്ന് മാത്രമല്ല അവയുടെ ഉപയോഗം വലിയ അപകടങ്ങള്‍ക്കും കാരണമായേക്കാം. അതിനാൽ തന്നെ ചില ഉപകരണങ്ങൾ പ്ലഗ് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധയും ജാഗ്രതയും വേണ്ടതുണ്ട്. അപകടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കി പ്ലഗ് ചെയ്യേണ്ടവ ഏതൊക്കെയെന്ന് നോക്കാം.

ഉയര്‍ന്ന വാട്ടേജ് ഉള്ള ഉപകരണങ്ങളും എക്സ്റ്റെൻഷൻ കോർഡും: എയര്‍ ഫ്രയറുകള്‍, മൈക്രോവേവ്, സ്‌പേസ് ഹീറ്ററുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയ ഉപകരണങ്ങളില്‍ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഇവയ്ക്ക് യാതൊരു കാരണവശാലും എക്‌സ്‌റ്റെന്‍ഷന്‍ കോഡുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
വ്യാജമോ കേടായതോ ആയ ചാര്‍ജറുകള്‍ അല്ലെങ്കില്‍ അഡാപ്റ്ററുകള്‍: മോശം ബില്‍ഡ് ക്വാളിറ്റിയും ശരിയായ ഇന്‍സുലേഷന്‍ അല്ലെങ്കില്‍ ഓവര്‍ലോഡ് പ്രൊട്ടക്ഷന്‍ പോലുള്ള സുരക്ഷാ സവിശേഷതകളുടെ അഭാവവും കാരണം ഇവ ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ക്കും തീപിടുത്തങ്ങള്‍ക്കും കാരണമാകും.
തേഞ്ഞതോ പൊട്ടിയതോ ആയ ഉപകരണങ്ങള്‍: ഇവ അമിതമായി ചൂടായേക്കാം. ഇത് സമീപത്തുള്ള കര്‍ട്ടനുകള്‍ പോലുള്ള വസ്തുക്കള്‍ക്ക് തീപിടിക്കാന്‍ സാധ്യതയുണ്ടാക്കും.
എക്സ്റ്റന്‍ഷന്‍ കോഡ് റ്റു എക്സ്റ്റന്‍ഷന്‍ കോഡ് : ഒരു എക്സ്റ്റന്‍ഷന്‍ കോഡില്‍ നിന്ന് മറ്റ് എക്സ്റ്റന്‍ഷന്‍ കോഡുകളിലേക്ക് ബന്ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ണമായും ഒഴിവാക്കുക. ഇത്തരത്തിലുള്ള 'ഡെയ്സി-ചെയിനിംഗ്' അപകടകരമാണ്. അത് അമിതമായി ചൂടാകാനും പൊട്ടിത്തെറിക്കും കാരണമായേക്കാം.
ഇനി ഏതെങ്കിലുമൊരു സാഹചര്യത്തിൽ നിങ്ങളുടെ വീട്ടിൽ മുകളിൽ പറഞ്ഞ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ അവ കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതും പ്രധാനമാണ്. ഒരു സോക്കറ്റ് കത്തുകയാണെങ്കിൽ, ഫ്യൂസ് ആവർത്തിച്ച് പൊട്ടുകയാണെങ്കിൽ, പുക വരികയോ പ്ലഗിന് സമീപം തീപ്പൊരി പ്രത്യക്ഷപ്പെടുകയോ, അല്ലെങ്കിൽ പ്ലഗിൽ അസാധാരണമായ താപനില അനുഭവപ്പെടുകയോ ചെയ്താൽ നിങ്ങൾ ഉടൻ തന്നെ ജാഗ്രത പാലിക്കണം. അത്തരമൊരു സാഹചര്യത്തിൽ, മെയിൻ സ്വിച്ചിലെ പവർ ഓഫ് ചെയ്ത് പരിശോധനയ്ക്കായി ഒരു ഇലക്ട്രീഷ്യനെ വിളിക്കുകയും വേണം.
Content Highlights- Don't connect these devices to the plug at home even without knowing it