പട്ടാമ്പി പോക്‌സോ കേസ്; പെൺകുട്ടിയുടെ അമ്മയ്ക്കും ആൺ സുഹൃത്തിനും ജീവപര്യന്തം കഠിന തടവ്

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി

പട്ടാമ്പി പോക്‌സോ കേസ്; പെൺകുട്ടിയുടെ അമ്മയ്ക്കും ആൺ സുഹൃത്തിനും ജീവപര്യന്തം കഠിന തടവ്
dot image

പാലക്കാട്: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറു വയസുമുതല്‍ താന്‍ പീഡനത്തിനിരയായതായി കുട്ടി കൗണ്‍സിലിങ്ങ് സമയത്ത് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയ്ക്ക് ശേഷമാണ് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചത്. പിഴ തുക ഇരയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2022-ലാണ് കൊപ്പം പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. മകളെ ലൈംഗിക ചൂക്ഷണത്തിനായി ആണ്‍സുഹൃത്തിന് നല്‍കിയതാണ് അമ്മയ്ക്ക് എതിരെയുള്ള കേസ്. കേസില്‍ 26 സാക്ഷികളെയും 52 രേഖകളെയും പൊലീസ് ഹാജരാക്കിയിരുന്നു.

Content Highlights: Pattambi Case mother and boyfriend sentenced to life imprisonment

dot image
To advertise here,contact us
dot image