കെ സ്മാർട്ട് വഴി അപേക്ഷ; അവധിയായിരുന്നിട്ടും മിനിറ്റുകൾക്കുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ്; പോസ്റ്റുമായി മന്ത്രി

വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ പഞ്ചായത്ത് അംഗം എത്തിയപ്പോള്‍ പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് കൈമാറിയെന്നും മന്ത്രി

കെ സ്മാർട്ട് വഴി അപേക്ഷ; അവധിയായിരുന്നിട്ടും മിനിറ്റുകൾക്കുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ്; പോസ്റ്റുമായി മന്ത്രി
dot image

പാലക്കാട്: കേരള സര്‍ക്കാര്‍ അവതരിപ്പിച്ച കെ-സ്മാര്‍ട്ട് പദ്ധതിയിലൂടെ വിവാഹ ദിവസം തന്നെ വധൂവരന്‍മാര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതിന്റെ വിവരം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. കെ സ്മാര്‍ട്ട് വഴി അപേക്ഷ നല്‍കി മിനിറ്റുകള്‍ക്കുള്ളില്‍ വധൂവരന്മാര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പാലക്കാട് കാവശ്ശേരി പഞ്ചായത്തിലാണ് സംഭവം. ലാവണ്യ, വിഷ്ണു എന്നിവരുടേതായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞയുടന്‍ തന്നെ കെ സ്മാര്‍ട്ട് വഴി ഇരുവരും വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷ വീഡിയോ കെവൈസി വഴി പൂര്‍ത്തിയാക്കിയെന്നും അവധി ദിവസമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാര്‍ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു. മിനിറ്റുകള്‍ക്കകം സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിൽ എത്തി. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ പഞ്ചായത്ത് അംഗം ടി വേലായുധന്‍ എത്തിയപ്പോള്‍ നവദമ്പതികള്‍ക്ക് പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് കൈമാറിയെന്നും മന്ത്രി പറഞ്ഞു.

കെ സ്മാര്‍ട്ട് നിലവില്‍ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്‌ട്രേഷനില്‍ 62,915 എണ്ണവും വീഡിയോ കെവൈസി വഴിയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് ഓഫീസില്‍ പോകാതെ വിവാഹം രജിസ്റ്റര്‍ വീഡിയോ കെവൈസി വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വധൂവരന്മാരും, അവധി ദിനത്തില്‍ പോലും എവിടെയിരുന്നും ഫയലുകള്‍ അപ്രൂവ് ചെയ്യാനുള്ള സംവിധാനം ജീവനക്കാരും വിനിയോഗിച്ചു. കാവശേരി പഞ്ചായത്തിലെ ഈ ജീവനക്കാര്‍ എല്ലാവര്‍ക്കും മാതൃകയാണ്. അവര്‍ക്ക് അഭിനന്ദനങ്ങള്‍. കെ സ്മാര്‍ട്ട് എന്ന ഈ ഡിജിറ്റല്‍ വിപ്ലവം സാധ്യമാക്കിയ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു വിവാഹവേദിയില്‍ ഇന്ന് നടന്നത് കാണൂ…
ഇത് അമേരിക്കയിലൊന്നുമല്ല, ഇങ്ങ് കാവശേരിയിലാണ്…
ഇങ്ങനെയൊക്കെയാണ് കേരളം മാറിയത്??

ദീപാവലി ദിവസമായ ഇന്നായിരുന്നു ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞയുടന്‍ തന്നെ കെ- സ്മാര്‍ട്ട് വഴി ഇരുവരും വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷ വീഡിയോ കെവൈസി വഴി പൂര്‍ത്തിയാക്കി. അവധിദിനമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാര്‍ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തു. മിനുട്ടുകള്‍ക്കകം സര്‍ട്ടിഫിക്കറ്റ് വാട്ട്‌സാപ്പിലെത്തി. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ പഞ്ചായത്ത് അംഗം ടി വേലായുധന്‍ എത്തിയപ്പോള്‍ നവദമ്പതികള്‍ക്ക് പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റും കൈമാറി.

കെ സ്മാര്‍ട്ട് നിലവില്‍ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്‌ട്രേഷനില്‍ 62,915 എണ്ണവും വീഡിയോ കെ വൈ സി വഴിയാണ് ചെയ്തത്. പഞ്ചായത്ത് ഓഫീസില്‍ പോകാതെ വിവാഹം രജിസ്റ്റര്‍ വീഡിയോ കെ വൈ സി വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വധൂവരന്മാരും, അവധി ദിനത്തില്‍ പോലും എവിടെയിരുന്നും ഫയലുകള്‍ അപ്രൂവ് ചെയ്യാനുള്ള സംവിധാനം ജീവനക്കാരും വിനിയോഗിച്ചു. കാവശേരി പഞ്ചായത്തിലെ ഈ ജീവനക്കാര്‍ എല്ലാവര്‍ക്കും മാതൃകയാണ്, അവരെ പ്രത്യേകം അഭിനന്ദിക്കുന്നു. കെ സ്മാര്‍ട്ട് എന്ന ഈ ഡിജിറ്റല്‍ വിപ്ലവം സാധ്യമാക്കിയ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പ്രത്യേക അഭിനന്ദനങ്ങള്‍. ലാവണ്യയ്ക്കും വിഷ്ണുവിനും വിവാഹ മംഗളാശംസകള്‍.

Content Highlights- Minister MB Rajesh Facebook post about k smart

dot image
To advertise here,contact us
dot image