
ആലപ്പുഴ: എംഡിഎംഎയുമായി കാറില്‍ പോവുകയായിരുന്ന അഭിഭാഷകയായ അമ്മയെയും മകനെയും നര്‍ക്കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പുറക്കാട് കരൂര്‍ കൗസല്യ നിവാസില്‍ അഡ്വ. സത്യമോള്‍(46) മകന്‍ സൗരവ് (18) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ദേശീയ പാതയില്‍ പറവൂരിന് സമീപത്ത് നിന്നാണ് ഇവരെ പിടിക്കൂടിയത്.
കാറില്‍ നിന്ന് 6.9 ഗ്രാം എംഡിഎംഎയാണ് കണ്ടത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും കസ്റ്റടിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Content Highlights: lawyer mother and son arrested by the Narcotics Cell and Punnapra Police while in a car with MDMA.