'താന്‍ പാമ്പാവുന്നതൊന്നുമല്ല ശരിക്കുള്ള പ്രശ്നം';ഭര്‍ത്താവിന്‍റെ പരാതിക്ക്പിന്നാലെ വീഡിയോ പുറത്തുവിട്ട് ഭാര്യ

ഭർത്താവ് മിറാജിനെതിരെയുള്ള വീഡിയോയാണ് പുറത്തുവിട്ടത്

'താന്‍ പാമ്പാവുന്നതൊന്നുമല്ല ശരിക്കുള്ള പ്രശ്നം';ഭര്‍ത്താവിന്‍റെ പരാതിക്ക്പിന്നാലെ വീഡിയോ പുറത്തുവിട്ട് ഭാര്യ
dot image

ലഖ്നൗ:രാത്രിയിൽ ഭാര്യ പാമ്പായി മാറി ഉപദ്രവിക്കുകയാണെന്നും രക്ഷിക്കണമെന്നും ഭർത്താവ് മജിസ്ട്രേറ്റിന് പരാതിപ്പെട്ടതിനു പിന്നാലെ ഇയാളുടെ ഭാര്യ നസിമുൻ സംഭവം വിശദീകരിച്ച് രംഗത്തെത്തി.ഭർത്താവ് മിറാജിനെതിരെയുള്ള വീഡിയോയാണ് പുറത്തുവിട്ടത്.

ഭർത്താവ് സ്ത്രീധനത്തിൻ്റെ പേരിൽ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണെന്നും അതിൻ്റെ ഭാ​ഗമായാണ് പരാതിയെന്നും ഇവർ വീഡിയോയിൽ പറയുന്നു. തന്നെ സ്ത്രീധനത്തിൻ്റെ പേരിൽ ഇയാൾ നിരന്തരം ഉപദ്രവിക്കുകയാണെന്നും നാലുമാസം ​ഗർഭിണിയായ തൻ്റെ ഒരു കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ഇവർ പറയുന്നു.

സീതാപൂരിലെ ലോദാസ് ഗ്രാമത്തിലെ മിറാജ് എന്ന യുവാവാണ് തന്റെ ഭാര്യക്ക് എതിരായി ഒരു വിചിത്ര പരാതിയുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലാണ് സംഭവം. രാത്രിയാകുന്നതോടെ തൻ്റെ ഭാര്യ നസിമുൻ പാമ്പായി മാറുകയാണെന്നാണ് ഇയാളുടെ വാദം. സർപ്പത്തെ പോലെ ശബ്ദമുണ്ടാകുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്നും രക്ഷിക്കണമെന്നുമാണ് മിറാജ് മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നത്. ഇതുസംബന്ധിച്ച് നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും അവർ ഇടപെടാൻ തയാറാകാത്തതിനെ തുടർന്നാണ് മജിസ്ട്രേറ്റിനെ കണ്ടതെന്നും ഇയാൾ പറഞ്ഞു.

Content Highlight : Wife turns into a snake at night and harasses him; wife releases video following young man's complaint

dot image
To advertise here,contact us
dot image