
കോട്ടയം: മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് കൊക്കയില്‍ തള്ളിയ സാം കെ ജോര്‍ജിന് ഇപ്പോഴും ആരെയും കൂസാക്കാത്ത ഭാവമെന്ന് പൊലീസ്. 'അവള്‍ കൊല്ലപ്പെടേണ്ടവളാണ്' എന്നായിരുന്നു ചോദ്യം ചെയ്യലില്‍ സാമിന്റെ പ്രതികരണം. കൊലക്കുറ്റത്തിന് പിടിയിലായെങ്കിലും സാമിന്റെ ക്രൂര മനോഭാവത്തില്‍ മാറ്റമില്ലെന്നും ഭാവിയെക്കുറിച്ചുള്ള ചോദ്യത്തോട് ഇയാള്‍ പ്രതികരിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം സാം ജോര്‍ജിന്റെ കാറില്‍ നിന്നും രക്തക്കറയും ജസിയുടേത് എന്ന് കരുതുന്ന മുടിയും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ പ്രാഥമിക പരിശോധനയില്‍ കാറില്‍ നിന്ന് കണ്ടെത്തിയ വെട്ടുകത്തിയും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോട്ടയം കഞ്ഞിക്കുഴിയിലെ കാര്‍ വാഷിങ് സെന്ററില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സാം ഉപയോഗിച്ച പെപ്പര്‍ സ്പ്രേ ബോട്ടിലും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഈ സ്പ്രേ മുഖത്തടിച്ചാണ് സാം വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് കൊലപാതകം നടത്തിയതെമന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം മൃതദേഹം ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ ഉപേക്ഷിച്ചതിന് ശേഷം സാം കഞ്ഞിക്കുഴിയിലെത്തി കാര്‍ വാഷിങ് സെന്ററില്‍ കഴുകാന്‍ കൊടുക്കുകയായിരുന്നു. അതിന് ശേഷം ബസില്‍ എംജി യൂണിവേഴ്‌സിറ്റിയിലെത്തിയ ഇയാള്‍ ജെസിയുടെ ഫോണ്‍ മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ ഫോണ്‍ കണ്ടെത്തുന്നതിനായി സാമിനെയും കൂട്ടി പൊലീസ് കുളത്തിന് സമീപത്ത് എത്തിയെങ്കിലും ആഴമുള്ള പാറമടയായതിനാല്‍ തിരച്ചില്‍ നടത്താതെ മടങ്ങുകയായിരുന്നു.
മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ നേരത്ത കണ്ടെത്തിയിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ നിന്ന് വാങ്ങിയതിന് ശേഷം സാമുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കോട്ടയം ശാസ്ത്രി റോഡിലെ ബാങ്കിന്റെ പാര്‍ക്കിംഗ് പ്രദേശത്ത് നിന്ന് കാര്‍ കണ്ടെടുത്തത്. കാണക്കാരി രത്‌നഗിരി പള്ളിക്ക് സമീപത്തെ കപ്പടക്കുന്നേല്‍ ജെസി(49) 26ന് രാത്രി വീട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടത്.
മൃതദേഹം കൊക്കയില്‍ തള്ളിയതിന് ശേഷം പുലര്‍ച്ചെ കൊച്ചിയിലെത്തിയ സാം സുഹൃത്തായ ഇറാനിയന്‍ യുവതിക്കൊപ്പം വൈറ്റിലയില്‍ നിന്ന് 27ന് രാത്രി ബസ് കയറിയാണ് വൈറ്റിലയില്‍ നിന്ന് 27ന് രാത്രി ബസ് കയറിയാണ് ബെംഗളൂരുവിലേക്കും അവിടെ നിന്ന് ദസറ ആഘോഷങ്ങള്‍ കാണാനായി മൈസൂരുവിലേക്കും കടന്നത്. കൊലപാതകത്തില്‍ ഇറാനിയന്‍ യുവതിക്ക് പങ്കില്ലെന്ന് കണ്ട് വിട്ടയച്ചതായി ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് അറിയിച്ചു.
ജെസിയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ജന്മദേശമായ പത്തനംതിട്ട കൈപ്പട്ടൂരിലെ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും
Content Highlight; Scientific examination conducted in Jessy murder case at Kanakari