അമിത് ഷായുടെ കേരള സന്ദർശനത്തിൽ മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

സംഭവത്തില്‍ ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്

അമിത് ഷായുടെ കേരള സന്ദർശനത്തിൽ മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
dot image

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരളാ സന്ദര്‍ശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കെഎപി അസി. കമാന്‍ഡന്റ് എസ് സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് 21നായിരുന്നു അമിത് ഷായുടെ കേരള സന്ദര്‍ശനം.

കൊച്ചി വിമനത്താവളത്തില്‍ വന്നിറങ്ങിയ അമിത് ഷായുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സുരേഷ് മദ്യപിച്ചതായി കണ്ടെത്തുകയും, തുടര്‍ന്ന് ചുമതലയില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നു. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight; Police officer suspended for reporting to duty drunk during Amit Shah’s visit

dot image
To advertise here,contact us
dot image