
കോൺവെക്സ് മീഡിയയുടെ സഹകരണത്തിൽ ബഹ്‌റൈൻ ഇന്ത്യ കൾച്ചറൽ & ആർട്സ് സർവീസസ് 'ദിവാലി ഉത്സവ് 2025' എന്ന പേരിൽ ദീപാവലി ആഘോഷിക്കുന്നു. ഒക്ടോബർ 10ന് സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽ നടക്കുന്ന ആഘോഷം രംഗോലി മത്സരത്തോടെയാണ് ആരഭിക്കുന്നത്.
രാവിലെ ഒമ്പത് മണി മുതൽ 12 വരെ രംഗോലി മത്സരവും വൈകുന്നേരം അഞ്ച് മുതൽ രാത്രി 10 വരെ ഇന്ത്യൻ പ്രവാസി സമൂഹങ്ങളുടെ വിവിധ സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്നു. കൂടാതെ ഡിജേ നിർമലിന്റെ നേതൃത്വത്തിലുള്ള ഡാൻഡിയ നൈറ്റ് പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്.
വൈകുന്നേരം നടക്കുന്ന പൊതുപരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് നിർവഹിക്കും. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പരമ്പരാഗത ദീപാവലി ആഘോഷങ്ങൾക്ക് ഈ പരിപാടി പുതിയ ഉത്സാഹം പകരുമെന്നാണ് പ്രതീക്ഷയെന്നും വിവിധ സാംസ്കാരിക പരിപാടികളിലൂടെ ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യം പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന ബഹ്‌റൈൻ ഭരണാധികാരികൾക്ക് ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോട്ട നന്ദി അറിയിച്ചു.
ഒക്ടോബർ 4-ന് നടന്ന വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ഭഗവാൻ അസർപോട്ട, കൂടാതെ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ മാധുരി ദേവ്ജി, സോണിയ ശ്രീകുമാർ, രാം ചന്ദ്രശേഖർ കൂടാതെ കോൺവെക്സ് മീഡിയ ഡയറക്ടർ അജിത് നായർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാമിലേക്കുള്ള പ്രവേശം പൂർണമായും സൗജന്യമാണെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Content Highlights: 'Diwali Festival 2025' to be held in Bahrain on October 10