ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; അപകടം പതിയിരുപ്പുണ്ട്

ശ്രദ്ധിച്ചില്ലെങ്കില്‍ അപകടങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്

ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; അപകടം പതിയിരുപ്പുണ്ട്
dot image

ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നത് പതിവ് ആരോഗ്യശീലങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. തിരക്കേറിയ ജീവിതത്തിനിടയിൽ വ്യായാമത്തിനായി ട്രെഡ്മില്ലുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. കാർഡിയോ എക്സസർസൈസ് അടക്കം ചെയ്യാവുന്ന സജ്ജീകരണങ്ങൾ ഒരുക്കിയ ട്രെയ്മില്ലുകൾ ഉണ്ട്. ട്രെഡ്മില്ലുകളുടെ ഉപയോഗം സർവ്വസാധാരണമായിട്ടുണ്ടെങ്കിലും ഇവ സൂക്ഷിട്ടും കണ്ടും വ്യായാമം ചെയ്തില്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സുരക്ഷിതമായി ട്രെഡ്മില്ലില്‍ എങ്ങിനെ വ്യായാമം ചെയ്യാമെന്ന് കൂടി അത് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുമ്പോള്‍ വാം അപ്പ് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. ഹൃദയമിടിപ്പ് ഉയര്‍ത്തുന്നതിനും മസിലുകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനും സഹായിക്കും. ട്രെഡ്മില്‍ വ്യായമത്തിന്റെ തുടക്കത്തിലെ കുറച്ചു നേരം മാത്രം ജോഗിങ് ചെയ്ത് തുടങ്ങി പിന്നീട് സമയം കൂട്ടുക എന്നതാണ് അനുയോജ്യമായ രീതി.

ട്രെഡ്മില്ലിൽ ജോഗിങ്ങ് ചെയ്യുമ്പോഴോ വേഗതകൂട്ടി ഓടുമ്പോഴോ കാലുകൾ തമ്മിലുള്ള അകലം ശ്രദ്ധിക്കേണ്ടതാണ്. നീട്ടിവലിച്ച് കാലുകൾ വയ്ക്കുന്നത് അപകടകരമാണ്. ഭൂരിഭാഗം ആളുകളും ചെയ്യുന്ന ഒരു തെറ്റാണത്. പരമാവധി ശരീരത്തിന് താഴെയായി തന്നെ കാലുകള്‍ അടുപ്പിച്ചു വച്ച് വ്യായാമം ചെയ്യാന്‍ ശ്രമിക്കുക എന്നത് പ്രധാനമാണ്.

ട്രെഡ്മില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ കയറുകയും ഇറങ്ങുകയും ചെയ്യാതിരിക്കു എന്നത് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഫോണോ, ടവ്വലോ, വെള്ളമോ ഒക്കെ ട്രെഡ്മില്ലിന് അടുത്തു തന്നെ വയ്ക്കുക. അത് എടുക്കണമെങ്കിൽ തന്നെ ട്രെഡ്മില്ലിൻ്റെ പ്രവർത്തനം നിർത്തിയെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ട്രെഡ്മില്ലില്‍ നിന്ന് വീണ് അടുത്തിടെ തൃശൂരില്‍ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ മരിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും താന്‍ ട്രെഡ്മില്ലില്‍ നിന്ന വീണതിന്റെ കാരണം വിശദമാക്കി പേസ്റ്റിട്ടിരുന്നു. ട്രെഡ്മിൽ ഉപയോഗിക്കുമ്പോൾ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചതാണ് അപകടകാരണമായി രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Content Highlights: Those who exercise on a treadmill should pay attention to these things

dot image
To advertise here,contact us
dot image