
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്പതികളുടെ മകള്‍ സൗപര്‍ണികയെ (15) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് വിവരം. ആലപ്പുഴ കലവൂര്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സൗപര്‍ണിക. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. പൂജാ അവധിയ്ക്ക് നാട്ടില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Tenth standard student died at Thiruvananthapuram