രക്ഷിച്ചെടുത്ത് റിച്ച ഘോഷിന്റെ കാമിയോ; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് മാന്യമായ ടോട്ടൽ

തകർത്തടിച്ച റിച്ച ഘോഷിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്

രക്ഷിച്ചെടുത്ത് റിച്ച ഘോഷിന്റെ കാമിയോ; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് മാന്യമായ ടോട്ടൽ
dot image

വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ 248 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ‌ 247 റൺസിന് ഓൾ‌ഔട്ടാവുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച റിച്ച ഘോഷിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് മാന്യമായ ടോട്ടൽ സമ്മാനിച്ചത്. 20 പന്തില്‍ പുറത്താകാതെ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 35 റണ്‍സാണ് റിച്ച ഘോഷ് നേടിയത്. 65 പന്തില്‍ 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാകിസ്താന് വേണ്ടി ഡയാന ബെയ്ഗ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

പ്രതീക റാവൽ (37 പന്തിൽ 31), സ്മൃതി മന്ദാന (32 പന്തിൽ 23), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34 പന്തിൽ 19), ജെമീമ റോഡ്രിഗസ് (37 പന്തിൽ 32), ദീപ്തി ശർമ (33 പന്തിൽ 25), സ്നേഹ് റാണ (33 പന്തിൽ 20), ശ്രീ ചരണി (അഞ്ച് പന്തിൽ ഒന്ന്), ക്രാന്ത് ഗൗഡ് (നാല് പന്തിൽ എട്ട്), രേണുക സിങ് (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ.

Content Highlights: Women's World Cup: Richa Ghosh's late cameo takes India to 247 agaist Pakistan

dot image
To advertise here,contact us
dot image