
ഇന്ത്യ എ ഓസ്‌ട്രേലിയ എ അവസാന ഏകദിനത്തിൽ ഓസ്ട്രിലേയക്ക് മികച്ച സ്‌കോർ. 49.1 ഓവറിൽ 316 റൺസ് നേടി ഓസ്‌ട്രേലിയ ഓളൗട്ടായി. ഇന്ത്യക്ക് വിജയക്കാൻ 317 റൺസാണ് വേണ്ടത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടിയിട്ടുണ്ട്. 22 റൺസ് നേടിയ അഭിഷേക് ശർമയും മൂന്ന് റൺസ് നേടിയ തിലക് വർമയുമാണ് പുറത്തായത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഓസീസിന് വേണ്ടി ക്യാപ്റ്റൻ ജാക്ക് എഡ്വേർഡ്സ് (80), ലിയാം സ്‌കോട്ട് (73), കൂപ്പർ കൊനോലി (64) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിങ്ങ്, ഹർഷിത് റാണ എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ആയുഷ് ബദോനിക്ക് രണ്ട് വിക്കറ്റുണ്ട്. മൂന്ന് മത്സര പരമ്പരയിൽ ഇരുവരും ഓരോ മത്സരം വീതം വിജയിച്ചിട്ടുണ്ട്. ഇന്ന് വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
മത്സരത്കിലെ ഒരു ഘട്ടത്തിൽ എട്ട് ഓവർ പിന്നിട്ടപ്പോൾ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 44 എന്ന നിലയിലായിരുന്നു ഓസീസ്. പിന്നീട് 21 ഓവറിൽ ആറ് വിക്കറ്റിന് 135 എന്ന നിലയിലേക്കും കങ്കാരുക്കൾ വീണു. ഓപ്പണർമാരായ മക്കെൻസി ഹാർവി (7), ജേക്ക് ഫ്രേസർ മക്ഗൂർക് (5) എന്നിവരുടെ വിക്കറ്റുകൾ ഓസീസിന് ആദ്യമേ നഷ്ടമായി. അർഷ്ദീപ് സിങ്ങാണ് രണ്ട് വിക്കറ്റും നേടിയത്. തുടർന്നെത്തിയ ഹാരി ഡിക്സൺ (1), ലാച്ലാൻ ഹിയേൺ (16) എന്നിവർക്കും ക്രീസിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഹർഷിത് റാണയാണ് ഇരുവരേയും മടക്കിയത്.
പിന്നീട് ക്രീസിൽ ഒന്നിച്ച കൊനോലി - ലാച്ലാൻ ഷോ എന്നിവർ അഞ്ചാം വിക്കറ്റിൽ 71 റൺസ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ടാണ് ഓസീസിനെ് കൂട്ടതകർച്ചയിൽ നിന്നും രക്ഷിച്ചത്. എന്നാൽ നിശാന്ത് സിന്ധുവിന്റെ പന്തിൽ ഷോ പുറത്തായതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു. ബദോനിയുടെ പന്തിൽ കൊനോലിയും പുറത്തായതോടെ ഓസീസ് ആറിന് 135 റൺസെന്ന നിലയിലായി. പിന്നീട് ഓസീസിനെ 200ന് ഒതുക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ.
ഓസീസിനെ 200 റൺസിനുള്ളിൽ ഒതുക്കാമെന്നുള്ള പ്രതീക്ഷയിലായിരുന്നു ഇന്ത്യ എന്നാൽ സ്‌കോട്ട് - എഡ്വേർഡ്സ് കൂട്ടുകെട്ട് പ്രതീക്ഷകളെല്ലാം തന്നെ തകർക്കുകയായിരുന്നു. ഇരുവരും ചേർന്ന കൂട്ടുകെട്ട് 152 റൺസാണ ചേർത്തത്. 42-ാം ഓവർ വരെ ഈ കൂട്ടുക്കെട്ട് നിലനിന്നു. ക്രീസിൽ തുടർന്നു. ഒടുവിൽ സ്‌കോട്ടിനെ, ബദോനി മടക്കുകയായിരുന്നു.
വാലറ്റക്കാരുടെയും സംഭാവനയുടെ ബലത്തിൽ ഓസീസ് 300 കടന്നു. അതേസമയം മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി പ്രഭ്‌സിമ്രാൻ അർധസെഞ്ച്വറി കുറിച്ച് ക്രീസിൽ നിൽപ്പുണ്ട്. അഭിഷേക് ശർമ. തിലക് വർമ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി.
Content Highlights- Australian A good Socre against India A In Final ODI