'പണമില്ലാത്ത സമയത്ത് സർക്കാർ പോകേണ്ടത് ഈസ് ഓഫ് ഡൂയിങ്ങിന് പിന്നാലെയല്ല': ബിനോയ് വിശ്വം

സാമ്പത്തിക പ്രതിസന്ധി നേരിടുന്നസമയത്ത് സാഹചര്യം മനസിലാക്കി വേണം സർക്കാർ പ്രവർത്തിക്കാനെന്ന് ബിനോയ് വിശ്വം

'പണമില്ലാത്ത സമയത്ത് സർക്കാർ പോകേണ്ടത് ഈസ് ഓഫ് ഡൂയിങ്ങിന് പിന്നാലെയല്ല': ബിനോയ് വിശ്വം
dot image

പാലക്കാട്: ഈസ് ഓഫ് ഡൂയിങ് ബിസിനസിന് പിന്നാലെയല്ല സംസ്ഥാനസർക്കാർ പോകേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാമ്പത്തിക പ്രതിസന്ധി നേരിടുന്നസമയത്ത് സാഹചര്യം മനസിലാക്കി വേണം സർക്കാർ പ്രവർത്തിക്കാനെന്നും അത്യാവശ്യ കാര്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മാത്രമാണ് പണം വിനിയോഗിക്കേണ്ടത്. അല്ലാതെ ഈസ് ഓഫ് ഡൂയിങ്ങിനുപിന്നാലെ പോകുന്നത് കമ്യൂണിസ്റ്റ് സർക്കാരിന് ചേർന്നതല്ലെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.

സാമ്പത്തികപ്രയാസം നേരിടുന്ന ഘട്ടത്തിലാണ് സംസ്ഥാനസർക്കാർ. കേന്ദ്രസർക്കാരിൽനിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ട് കിട്ടുന്നില്ല. ഈ പ്രത്യേകസാഹചര്യം മനസ്സിലാക്കിവേണം സർക്കാർ പ്രവർത്തിക്കേണ്ടത്. പണം കുറവായിരിക്കേ അത്യാവശ്യ കാര്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽമാത്രമാണ് പണം വിനിയോഗിക്കേണ്ടത്. ഇതിനുപകരം ഈസ് ഓഫ് ഡൂയിങ്ങിനുപിന്നാലെ പോകുന്നത് കമ്യൂണിസ്റ്റ് സർക്കാരിന് ചേർന്നതല്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന.

പാലക്കാട്ട് എഐടിയുസി സംസ്ഥാന ജനറൽകൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയ്ത് സംസാരിക്കുകയായിരുന്നു എഐടിയുസി ദേശീയ വർക്കിങ് പ്രസിഡൻറുകൂടിയായ ബിനോയ് വിശ്വം.

അതേസമയം അമേരിക്കൻ പ്രതികാരചുങ്കം വ്യവസായ രംഗത്തും തൊഴിൽ മേഖലകളിലും സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പരിഹാരംകാണാൻ പ്രത്യേകപാക്കേജിന് രൂപംനൽകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Content Highlights: Binoy Viswam comment about state government Ease of Doing Business

dot image
To advertise here,contact us
dot image