
തിരുവനന്തപുരം: കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റിക്ക് തലവേദനയായി യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ. യൂണിവേഴ്സിറ്റി കോളേജിൽ സ്ഥാനാർഥികളെ നിശ്ചയിക്കാനാകാത്തതാണ് എസ്എഫ്ഐ ജില്ലാ നേതൃത്വത്തെ ബുദ്ധിമുട്ടിലാക്കുന്നത് . ജില്ലാ-യൂണിറ്റ് കമ്മിറ്റികൾ തമ്മിലുള്ള തർക്കമാണ് പ്രതിസന്ധിക്ക് കാരണം. ജില്ലാ നേതൃത്വത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
എന്നാൽ ഈ ആവശ്യത്തെ യൂണിറ്റ് അംഗങ്ങൾ പൂർണമായും എതിർത്തു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റിനെ ചൊല്ലിയാണ് തർക്കം. പ്രായപരിധി വില്ലനായതോടെ പല നേതാക്കൾക്കും മത്സരിക്കാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. തർക്കത്തെ തുടർന്ന് സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ചേർന്ന യോഗം സമവായമാകാതെ പിരിഞ്ഞു. ഇന്ന് വിഷയം ചർച്ച ചെയ്യാൻ പ്രത്യേക ജില്ലാ കമ്മിറ്റി യോഗം ചേരും.
Content Highlights: coflict in sfi on kerala university union election