വയോസേവന പുരസ്‌കാരം നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കും

ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം

വയോസേവന പുരസ്‌കാരം നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കും
dot image

തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.

കഴിഞ്ഞ വര്‍ഷം സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്റര്‍, കൂടിയാട്ടത്തെ വിശ്വകലാ അംഗീരാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രവര്‍ത്തിച്ച വേണു എന്നിവര്‍ക്കായിരുന്നു ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. കായിക മേഖലയ്ക്കുള്ള മികവിന് എം ജെ ജേക്കബ് (എറണാകുളം), കെ വാസന്തി (ആലപ്പുഴ) എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ തവണത്തെ പുരസ്‌കാരം.

വയോജനങ്ങള്‍ക്കിടയില്‍ മികച്ച സേവനം കാഴ്ചവെച്ചിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വിഭാഗങ്ങള്‍, കലാകായിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെയാണ് വയോസേവന പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്. സാമൂഹ്യനീതി വകുപ്പാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights- Actress sheela and singer p k medhini gets vayosevana awards

dot image
To advertise here,contact us
dot image