'തനിക്കെതിരെ സിപിഐഎം നടത്തിയത് ആരോപണമല്ല അധിക്ഷേപം, ഇതാണോ 2026ലെ പ്രചാരണ ആയുധം?'; ഷാഫി പറമ്പില്‍

നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.

'തനിക്കെതിരെ സിപിഐഎം നടത്തിയത് ആരോപണമല്ല അധിക്ഷേപം, ഇതാണോ 2026ലെ പ്രചാരണ ആയുധം?'; ഷാഫി പറമ്പില്‍
dot image

പാലക്കാട്: തനിക്കെതിരെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നടത്തിയത് ആരോപണമല്ല അധിക്ഷേപമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പില്‍ എംപി. അധിക്ഷേപവും വ്യക്തിഹത്യയുമാണോ 2026 ഇടതുപക്ഷത്തിന്റെ പ്രചാരണ ആയുധമെന്നും അദ്ദേഹം ചോദിച്ചു.

ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞാണോ അടുത്ത തെരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്ന് സിപിഐഎം വ്യക്തമാക്കണം. സുരേഷ് ബാബുവിന് മറുപടി നല്‍കേണ്ടത് താനല്ല സിപിഐഎം നേതൃത്വമാണ്.
നിയമനടപടിയെക്കുറിച്ച് ആലോചിക്കും. അതേ ഭാഷയില്‍ താന്‍ മറുപടി പറയുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഇതാണോ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ. സുരേഷ് ബാബു മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മണ്ഡലത്തിലെ സന്ദര്‍ശനം. ഒരു എംഎല്‍എയ്ക്ക് അയാളുടെ മണ്ഡലത്തിലും നിയമസഭയിലും വരാം. കെപിസിസി പ്രസിഡണ്ട് പറഞ്ഞതില്‍ കൂടുതല്‍ പറയാനില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്.

ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകര്‍. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീഷിനെ രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്‌ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞു.

Content Highlights: Shafi Parambil says CPI(M)'s allegations against him were not an accusation but an insult

dot image
To advertise here,contact us
dot image