ഗുണ്ടാ നേതാവിന്റെ വീടിനുനേരെ ആക്രമണം, നാടന്‍ പടക്കം എറിഞ്ഞു, വാഹനങ്ങൾ തകർത്തു

വീടിന് മുന്നിൽ വെച്ച് ബൈക്കുകൾ റേസ് ചെയ്തത് ചോദ്യം ചെയ്തപ്പോഴുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണം

ഗുണ്ടാ നേതാവിന്റെ വീടിനുനേരെ ആക്രമണം, നാടന്‍ പടക്കം എറിഞ്ഞു, വാഹനങ്ങൾ തകർത്തു
dot image

തിരുവനന്തപുരം: മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം. ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.

രാജേഷിന്‍റെ വീടിന് നേരെ നാടന്‍ പടക്കമെറിഞ്ഞ സംഘം, വീട്ടുമുറ്റത്തും റോഡിലും ഉണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകർത്തു. വീടിന് മുന്നിൽ വെച്ച് ബൈക്കുകൾ റേസ് ചെയ്തത് രാജേഷ് ചോദ്യം ചെയ്തപ്പോഴുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണം. അതേസമയം പ്രതികളെ പിടികൂടാനായിട്ടില്ല. ആക്രമണം നടത്തിയവരിൽ ചിലർ ഗുണ്ടാലിസ്റ്റിൽപെട്ടവരാണെന്നാണ് വിവരം. വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായെത്തിയാണ് ഇവര്‍ ആക്രമണം നടത്തിയത്.

Content Highlights: Gang leader Rajesh's house attacked by six people at Thiruvananthapuram

dot image
To advertise here,contact us
dot image