ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം ആര് തടസപ്പെടുത്തിയാലും മുന്നോട്ട് പോകും; സാദിഖലി ശിഹാബ് തങ്ങള്‍

നിയമപരമായാണ് മുന്നോട്ട് പോകുന്നത്. സർക്കാരിന്റെയും മന്ത്രിമാരുടെയും പിന്തുണയുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു

ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം ആര് തടസപ്പെടുത്തിയാലും മുന്നോട്ട് പോകും; സാദിഖലി ശിഹാബ് തങ്ങള്‍
dot image

കൽപറ്റ: മുസ്‌ലിം ലീഗിൻ്റെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം ആര് തടസപ്പെടുത്തിയാലും പ്രവർത്തിയുമായി മുന്നോട്ട് പോകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിൻ്റെ ഭവന പദ്ധതിക്കെതിരായ മേപ്പാടി പഞ്ചായത്തിന്റെ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു. നിയമപരമായാണ് മുന്നോട്ട് പോകുന്നത്. സർക്കാരിന്റെയും മന്ത്രിമാരുടെയും പിന്തുണയുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം ലീഗിൻ്റെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന പദ്ധതിക്കെതിരെ വീണ്ടും മേപ്പാടി പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു.കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ നിർമ്മാണം നടത്തുന്നുവെന്ന് കാണിച്ചാണ് നോട്ടീസ്. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. ലാൻഡ് ഡെവലപ്മെൻറ് പെർമിറ്റ് നടപടിക്രമം പൂർത്തീകരിക്കുന്നതിന് മുൻപേ കെട്ടിട നിർമ്മാണം നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ്.

പത്തു വീടിന് നിർമ്മാണ അനുമതി കിട്ടിയിരുന്നുവെന്നും സാങ്കേതിക പ്രശ്നം മാത്രമാണെന്നും അപേക്ഷ നൽകിയിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് നോട്ടീസിന് മറുപടി നൽകി. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം തുടരുകയാണ്. അഞ്ചു വീടുകളുടെ നിർമാണമാണ് നിലവിൽ നടക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ഇന്ന് സ്ഥലം സന്ദർശിക്കും.

Content Highlight : Construction of houses for disaster victims will move forward no matter who obstructs it; Sadiqali Shihab Thangal

dot image
To advertise here,contact us
dot image