സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ; ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

2009ലാണ് ​ബിജെപി പ്രവർത്തകർ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്

സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ; ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
dot image

കണ്ണൂർ : സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ്(43) ​​ആണ് മരിച്ചത്. രാഷ്ട്രീയ ആക്രമണത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു ജ്യോതിരാജ്. ഇന്ന് പുലർച്ചെ സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ആത്മ​ഹത്യയെന്ന് കണ്ടെത്തി.

2009ലാണ് ​ബിജെപി പ്രവർത്തകർ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു. ഒരു കാലിൻ്റെ വ്രണം മാറാത്ത നിലയിലായിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടു തന്നെ ജ്യോതിരാജ് വീട്ടിൽ തന്നെ തുടരുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

Content Highlight : CPM worker found dead in well; injured in attack by BJP workers, undergoing treatment

dot image
To advertise here,contact us
dot image