'ശബ്ദ സന്ദേശത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോ? പുകമറയുണ്ടാക്കി'; വി കെ ശ്രീകണ്ഠന്‍

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും വി കെ ശ്രീകണ്ഠന്‍

'ശബ്ദ സന്ദേശത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോ? പുകമറയുണ്ടാക്കി'; വി കെ ശ്രീകണ്ഠന്‍
dot image

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വീണ്ടും ന്യായീകരിച്ച് വി കെ ശ്രീകണ്ഠന്‍ എം പി. രാഹുലിനെതിരെയുണ്ടായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചെന്നും രാഹുലിനെതിരെ പുകമറയുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും ശ്രീകണ്ഠന്‍ എം പി പറഞ്ഞു. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'വി ഡി സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തത്. രാഹുലിന്റെതെന്ന് പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിന്റെ ശാസ്ത്രീയപരിശോധന ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോ? രാഹുലിന് മണ്ഡലത്തില്‍ വരുന്നതിനോ, കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സന്ദര്‍ശിക്കുന്നതിനോ വിലക്കില്ല', ശ്രീകണ്ഠന്‍ എംപി പറഞ്ഞു. സിപിഐഎമ്മും ബിജെപിയും രാഹുലിനെതിരെ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം പാലക്കാട് നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയിട്ടുണ്ട്. ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകാന്‍ ശ്രമിക്കുമ്പോഴാണ് ഒഴിവാക്കല്‍. വി കെ ശ്രീകണ്ഠന്‍, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവരാണ് ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.

യുവതികളുടെ ലൈംഗികാരോപണ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പാര്‍ലമെന്റി പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ പ്രതിഷേധിക്കുമെന്ന് സിപിഐമ്മും ബിജെപിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: V K Sreekandan MP justify Rahul Mamkootathil

dot image
To advertise here,contact us
dot image