ബുംറയ്ക്ക് വിശ്രമം?; ഒമാനെതിരെ 'സെഞ്ച്വറി' നേട്ടം ലക്ഷ്യമിട്ട് അര്‍ഷ്ദീപ് സിംഗ്

നേരത്തെ തന്നെ സൂപ്പര്‍ 4 ഉറപ്പിച്ച ഇന്ത്യന്‍ നിരയില്‍ നിന്ന് പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കും

ബുംറയ്ക്ക് വിശ്രമം?; ഒമാനെതിരെ 'സെഞ്ച്വറി' നേട്ടം ലക്ഷ്യമിട്ട് അര്‍ഷ്ദീപ് സിംഗ്
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ന് ഒമാനെ നേരിടാൻ ഒരുങ്ങി ടീം ഇന്ത്യ. യുഎഇ, പാകിസ്താൻ എന്നീ ടീമുകൾക്കെതിരെ ജയിച്ച് സൂപ്പർ 4 റൗണ്ട് ഉറപ്പാക്കിയ ഇന്ത്യയ്‌ക്ക് ഒമാനെതിരെയുള്ള മത്സരം സന്നാഹം മാത്രമാകും.

പ്രധാന്യം കുറഞ്ഞ മത്സരത്തിന് ഇറങ്ങുമ്പോൾ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചാണ് ആരാധകരുടെ ആ എന്നാണ് ആകാംക്ഷ. നേരത്തെ തന്നെ സൂപ്പര്‍ 4 ഉറപ്പിച്ച ഇന്ത്യന്‍ നിരയില്‍ നിന്ന് പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കും. ബുംറയ്ക്ക് വിശ്രമം നല്‍കിയാല്‍ പകരക്കാരനായി ഇടംകൈയ്യന്‍ ബൗളര്‍ അര്‍ഷ്ദീപ് സിംഗ് എത്താനായിരിക്കും സാധ്യത.

അങ്ങനെയെങ്കിൽ ഒരു വലിയ ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അപൂർവ അവസരം തരത്തിൽ വന്നുചേരും. ടി 20യില്‍ 100 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലിന് ഒരു വിക്കറ്റ് മാത്രം അകലെയാണ് അര്‍ഷ്ദീപ് സിംഗ്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിച്ചാല്‍ അര്‍ഷ്ദീപിന് ചരിത്രം കുറിക്കാം.

Content Highlights: Bumrah rested?; Arshdeep Singh aims for 'century' in wickets against Oman

dot image
To advertise here,contact us
dot image