ഡിവൈഎസ്പിക്കെതിരെ വനിത എസ്‌ഐയുടെ പരാതി; സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം

പരാതിയില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് മലപ്പുറം പൊലീസ്

ഡിവൈഎസ്പിക്കെതിരെ വനിത എസ്‌ഐയുടെ പരാതി; സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം
dot image

മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഡിവൈഎസ്പിക്കെതിരെ വനിത എസ്‌ഐയുടെ പരാതി. മലപ്പുറം ഡിസിആര്‍ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിരെയാണ് വനിത എസ്‌ഐ മലപ്പുറം പൊലീസില്‍ പരാതി നല്‍കിയത്. ഡിവൈഎസ്പി സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചു എന്ന് എസ്‌ഐയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് മലപ്പുറം പൊലീസ് വ്യക്തമാക്കി.

Content Highlight; Woman SI files complaint against DySP in Malappuram

dot image
To advertise here,contact us
dot image