കെഎസ്ആർടിസിയിൽ ഗാനമേള ട്രൂപ്പ്; ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പ്രൊഫഷണൽ ട്രൂപ്പ് രൂപീകരിക്കും

അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ

കെഎസ്ആർടിസിയിൽ ഗാനമേള ട്രൂപ്പ്; ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പ്രൊഫഷണൽ ട്രൂപ്പ് രൂപീകരിക്കും
dot image

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഗാനമേള ട്രൂപ്പ് തുടങ്ങാന്‍ തീരുമാനം. ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പ്രൊഫഷണല്‍ ട്രൂപ്പ് തുടങ്ങുന്നതിനുള്ള ആലോചനകളാണ് നടക്കുന്നത്. ഗാനമേളയ്ക്ക് ആവശ്യമായി വരുന്ന വായ്പ്പാട്ടിലും വിവിധങ്ങളായ സംഗീത ഉപകരണങ്ങളിലും പ്രാഗല്‍ഭ്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ അപേക്ഷയോടൊപ്പം മൂന്ന് മിനിട്ടില്‍ കുറയാത്തതും അഞ്ച് മിനിട്ടില്‍ കവിയാത്തതുമായ വീഡിയോയും അയക്കേണ്ടതുണ്ട്.

വീഡിയോയുടെ തുടക്കത്തില്‍ പേരും തസ്തികയും, കുടുംബാംഗമാണെങ്കില്‍ പേരും ബന്ധവും ജോലി ചെയ്യുന്ന യൂണിറ്റും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തി സ്വയം പരിചയപ്പെടുത്തണം. ഈ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ കാര്യാലയത്തിലോ അല്ലെങ്കില്‍ 9497001474 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അപേക്ഷകള്‍ അയയ്ക്കാവുന്നതാണ്.

Content Highlighlt; KSRTC to hold music festival; Decision to start a troupe with employees

dot image
To advertise here,contact us
dot image