സിദ്ദിഖിനും അനിൽകുമാറിനും കുടുംബത്തോട് ദേഷ്യം, വാക്കുപാലിച്ചില്ല; കോണ്‍ഗ്രസിനെ തള്ളി എന്‍എം വിജയന്‍റെ കുടുംബം

ഉപസമിതിക്ക് ശേഷം തയ്യാറാക്കിയ എഗ്രിമെന്റ് ടി സിദ്ദിഖ് എംഎല്‍എ പൂഴ്ത്തിയെന്നും പത്മജ

സിദ്ദിഖിനും അനിൽകുമാറിനും കുടുംബത്തോട് ദേഷ്യം, വാക്കുപാലിച്ചില്ല; കോണ്‍ഗ്രസിനെ തള്ളി എന്‍എം വിജയന്‍റെ കുടുംബം
dot image

മാനന്തവാടി: കോണ്‍ഗ്രസിനെ തള്ളി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം. പാര്‍ട്ടി ചതിച്ചുവെന്നും കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും മരുമകള്‍ പത്മജ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വിജയന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കുമെന്ന വാക്ക് പാര്‍ട്ടി പാലിച്ചില്ല. പാര്‍ട്ടി ചുമതലപ്പെടുത്തിയ ടി സിദ്ദിഖിനും എ പി അനില്‍കുമാറിനും കുടുംബത്തോട് ദേഷ്യമാണ്. നേതാക്കളാരും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ഉപസമിതിക്ക് ശേഷം തയ്യാറാക്കിയ എഗ്രിമെന്റ് ടി സിദ്ദിഖ് എംഎല്‍എ പൂഴ്ത്തിയെന്നും പത്മജ ആരോപിച്ചു.

'വണ്ടൂര്‍ എംഎല്‍എ എ പി അനില്‍കുമാറും കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖുമാണ് നിങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതെന്നാണ് ഉപസമിതിയിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞത്. സണ്ണി ജോസഫ് എംഎല്‍എ ഫോണ്‍ പോലും എടുത്തിട്ടില്ല. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ഐ സി ബാലകൃഷ്ണന്‍ ആണെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതിന് മറുപടിയായി സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും വന്നയാളാണ് ഐ സി ബാലകൃഷ്ണന്‍ എന്നും അവനെ ഭീഷണിപ്പെടുത്തി സംസാരിക്കാന്‍ സമ്മതിക്കില്ലെന്നുമാണ് അനില്‍കുമാര്‍ എന്നോട് മറുപടിയായി പറഞ്ഞത്. ഞങ്ങളുടെ വീട്ടില്‍ നടന്ന മരണത്തിന് യാതൊരു വിലയും ഇല്ലാതെയായി', പത്മജ പറഞ്ഞു.

ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്.

Content Highlights: N M Vijayan Family Criticize congress

dot image
To advertise here,contact us
dot image