സഞ്ജു ഒന്നാമത്? പാകിസ്താനെതിരായ പോരാട്ടത്തിന് മുന്‍പേ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബ്രോങ്കോ ടെസ്റ്റ്

ബ്രോങ്കോ ടെസ്റ്റ് എന്താണ് എന്ന് കളിക്കാര്‍ക്ക് റൂക്‌സ് വ്യക്തമാക്കി കൊടുക്കുന്നതും ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ കാണാം

സഞ്ജു ഒന്നാമത്? പാകിസ്താനെതിരായ പോരാട്ടത്തിന് മുന്‍പേ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബ്രോങ്കോ ടെസ്റ്റ്
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ബ്രോങ്കോ ഫിറ്റ്‌നസ് ടെസ്റ്റ്. ഫിറ്റ്നെസ് ആന്‍ഡ് കണ്ടീഷനിങ് കോച്ച് അഡ്രിയാന്‍ ലെ റൂക്സാണ് താരങ്ങളുടെ കായികക്ഷമത അളക്കാനുള്ള പുതിയ ഫിറ്റ്‌നെസ് ടെസ്റ്റായ ബ്രോങ്കോ ടെസ്റ്റിന് ഇന്ത്യന്‍ താരങ്ങളെ വിധേയമാക്കിയത്. ഇതിന്റെ വീഡിയോ ബിസിസിഐ പങ്കുവെക്കുകയും ചെയ്തു.

മലയാളി താരം സഞ്ജു സാംസണ്‍, വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ് ഉള്‍പ്പെടെയുള്ള താരങ്ങളാണ് ബ്രോങ്കോ ടെസ്റ്റിന് വിധേയരായത്. ബ്രോങ്കോ ടെസ്റ്റ് പൂര്‍ത്തിയാക്കിയതിന് ശേഷം മലയാളി താരം സഞ്ജു സാംസണെ കോച്ച് അഡ്രിയാന്‍ റൂക്‌സ് പുറത്ത് തട്ടി അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. സഞ്ജു ബ്രോങ്കോ ടെസ്റ്റില്‍ ഒന്നാമതെത്തിയത് കൊണ്ടാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധകരില്‍ നിന്ന് ഉയരുന്ന പ്രതികരണം.

ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടില്‍ വെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബ്രോങ്കോ ടെസ്റ്റ് നടത്തിയത്. ബ്രോങ്കോ ടെസ്റ്റ് എന്താണ് എന്ന് കളിക്കാര്‍ക്ക് റൂക്‌സ് വ്യക്തമാക്കി കൊടുക്കുന്നതും ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ കാണാം.

നമ്മള്‍ ഇന്ന് ഓടിയത് വെറുമൊരു ഓട്ടമല്ല, ബ്രോങ്കോ ഓട്ടമാണ്. ഇത് പുതിയൊരു കാര്യമൊന്നുമല്ല. വര്‍ഷങ്ങളായി ഫിറ്റ്‌നസ് അളക്കാന്‍ ഉപയോഗിക്കുന്ന ടെസ്റ്റാണ്. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ അവതരപ്പിച്ചുവെന്നേയുള്ളു. ബ്രോങ്കോ ടെസ്റ്റിന് രണ്ട് ഗുണങ്ങളാണ് ഉള്ളത്. പരിശീലനത്തിനൊപ്പം കായികക്ഷമത വിലയിരുത്താനും ഇതുപയോഗിക്കാം എന്നതാണത്. കളിക്കാര്‍ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ എവിടെ നില്‍ക്കുന്നുവെന്ന് തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും-റൂക്‌സ് പറഞ്ഞു.

ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടില്‍ വെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബ്രോങ്കോ ടെസ്റ്റ് നടത്തിയത്. പാകിസ്താനെതിരായ ഏഷ്യാ കപ്പ് മത്സരത്തിന് മുന്‍പായാണ് റൂക്‌സ് ഇന്ത്യന്‍ കളിക്കാരെ ബ്രോങ്കോ ടെസ്റ്റിന് വിധേയമാക്കിയത്. സെപ്റ്റംബര്‍ 14ന് ആണ് ഗ്രൂപ്പ് എയിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം.

എന്താണ് ബ്രോങ്കോ ടെസ്റ്റ്?

ഫിറ്റ്‌നസ് ടെസ്റ്റുകളിലെ ഏറ്റവും പ്രയാസകരമായ ഒന്നായാണ് ബ്രോങ്കോ ടെസ്റ്റിനെ വിലയിരുത്തുന്നത്. റഗ്ബി കളിക്കാരുടെ കായികക്ഷമത അളക്കാന്‍ വേണ്ടിയാണ് പ്രധാനമായും ബ്രോങ്കോ ടെസ്റ്റ് നടത്താറുള്ളത്.

Also Read:

20 മീറ്റര്‍, 40 മീറ്റര്‍, 60 മീറ്റര്‍ എന്നിങ്ങനെ മൂന്ന് പോയിന്റുകളാണ് ബ്രോങ്കോ ടെസ്റ്റിനുള്ളത്. ആദ്യം 20 മീറ്റര്‍ അങ്ങോട്ടം ഇങ്ങോട്ടം ഓടിയെത്തണം. പിന്നാലെ 40 മീറ്റര്‍ ഇതേ രീതിയില്‍ ആവര്‍ത്തിക്കണം. 40 മീറ്റര്‍ കഴിഞ്ഞ് 60 മീറ്ററും അങ്ങോട്ടും ഇങ്ങോട്ടും ഓടണം. ഇങ്ങനെ അഞ്ച് വട്ടം ഓടണം. ഇതോടെ ഇടവേളകളില്ലാതെ 1200 മീറ്ററാണ് കളിക്കാര്‍ ഓടിയെത്തുന്ന ദൂരം. ആറ് മിനിറ്റിനുള്ളിലാണ് ഈ 1200 മീറ്റര്‍ ഓടി പൂര്‍ത്തിയാക്കേണ്ടത്.

Content Highlights: Bronco Test for Indian Team, coach congratulates Sanju Samson

dot image
To advertise here,contact us
dot image