എം കെ മുനീറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിൻ

നിലവിൽ കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയാണ് മുനീർ

എം കെ മുനീറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിൻ
dot image

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എം കെ മുനീറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. നിലവിൽ കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയാണ് മുനീർ.

പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണദ്ദേഹം. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി സംഭവിച്ചതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Content Highlights: m k muneer's health condition improved

dot image
To advertise here,contact us
dot image