ഐസക്കിന്‍റെ ഹൃദയം ഇനി അജിനില്‍ മിടിക്കും; ശസ്ത്രക്രിയ പൂർത്തിയായി, വിജയകരമെന്ന് ഡോക്ടർമാർ

ഇന്ന് ഉച്ചയോടുകൂടി ഐസക്കിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ എത്തിച്ചിരുന്നു

ഐസക്കിന്‍റെ ഹൃദയം ഇനി അജിനില്‍ മിടിക്കും; ശസ്ത്രക്രിയ പൂർത്തിയായി, വിജയകരമെന്ന് ഡോക്ടർമാർ
dot image

കൊച്ചി: കൊല്ലം സ്വദേശി ഐസക്ക് ജോർജിന്റെ ഹൃദയം ഇനി അങ്കമാലി സ്വദേശി അജിനിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. റോഡ് മുറിച്ച് കടക്കവെ അപകടത്തില്‍പ്പെട്ട കൊല്ലം സ്വദേശി ഐസക്ക് ജോർജിന്റെ ഹൃദയമാണ് അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകിയത്. ഇന്ന് ഉച്ചയോടുകൂടി ഐസക്കിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ചിരുന്നു.

എറണാകുളം ലിസി ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. 33 കാരനായ ഐസക് ജോർജിന് കഴിഞ്ഞ ഏഴാം തീയതിയാണ് വാഹന അപകടത്തിൽ പരിക്കേറ്റത്. പരമാവധി ചികിത്സ നൽകിയെങ്കിലും ഇന്നലെ മസ്തിഷ്ക മരണം സംഭവിച്ചു. അതോടെയാണ് അവയവദാനം നടത്താൻ കുടുംബം തീരുമാനിച്ചത്. 29-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയയാണ് എറണാകുളം ലിസി ആശുപത്രിയിൽ നടന്നത്. ഐസക് ജോർജിന്റെ ഹൃദയം അജിൻ ഏലിയാസിൽ മിടിച്ച് തുടങ്ങിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Content Highlight; heart transplantation; The surgery was completed successfully

dot image
To advertise here,contact us
dot image