എനര്‍ജിക്കു വേണ്ടി കാപ്പി കുടിക്കുന്നവരാണോ? ഈ അപകടങ്ങള്‍ അറിയാതെ പോകരുത്

കാപ്പിയുടെ അപകട വശങ്ങളെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ

എനര്‍ജിക്കു വേണ്ടി കാപ്പി കുടിക്കുന്നവരാണോ? ഈ അപകടങ്ങള്‍ അറിയാതെ പോകരുത്
dot image

കുറേ നേരം ജോലി ചെയ്ത് കഴിയുമ്പോള്‍ എനര്‍ജിക്ക് വേണ്ടി ഒരു കാപ്പി കുടിച്ചാലോ എന്ന് ആലോചിക്കുന്നവരാണ് നമ്മളില്‍ പലരും. കാപ്പിയിലെ കഫീന്‍ ഒരു ഉത്തേജകമായി പ്രവര്‍ത്തിച്ച് താല്‍ക്കാലികമായി നമ്മുടെ ക്ഷീണം കുറയ്ക്കുന്നതിന് കാരണമാകാറുണ്ട്. ഇത് ഒരു ഷോര്‍ട് ടേം പരിഹാരം ആണെങ്കിലും കാപ്പിയെ അമിതമായി ആശ്രയിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

'ഊര്‍ജ്ജത്തിനായി കാപ്പി ഇടയ്ക്കിടെ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് നല്ലതല്ല, കാരണം അത് നിങ്ങള്‍ക്കൊരു അഡിക്ഷന്‍ ആകാന്‍ കാരണമാകുന്നു. നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ഉണര്‍വ് നിലനിര്‍ത്താനുള്ള കഴിവ് ഇല്ലാതാക്കുന്നതിനോടൊപ്പം കൂടാതെ നിങ്ങള്‍ എങ്ങനെ ഉറങ്ങുന്നു എന്നതിനെയും ബാധിക്കുന്നു. കാലക്രമേണ, ഇത് ക്ഷീണം, ഉത്കണ്ഠ, ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയ്ക്ക് കാരണമാകുന്നു'- വൈശാലിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ ഡയറക്ടറും ഹെഡുമായ ഡോ. അജയ് കുമാര്‍ ഗുപ്ത പറഞ്ഞു.

'കാപ്പി കുടിക്കുന്നതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് കൂടാന്‍ സാധ്യത, ദഹന അസ്വസ്ഥത, നിര്‍ജ്ജലീകരണം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിതമായി കഫീന്‍ കുടിക്കുന്നത് ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായേക്കാം. കൂടാതെ ഇത് പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തിയേക്കാം. നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതിനുപകരം അമിതമായ കഫീന്‍ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ദോഷകരമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും'-ഡോ. കുമാര്‍ പറഞ്ഞു

ശരിയായ രീതിയില്‍ ഊര്‍ജ്ജ നില എങ്ങനെ വര്‍ദ്ധിപ്പിക്കാം

'ജലാംശം നിലനിര്‍ത്തുക, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ പൂര്‍ണ്ണ ഭക്ഷണം കഴിക്കുക, തുടങ്ങിയ കാര്യങ്ങള്‍ ഊര്‍ജ്ജസ്വലത നിലനിര്‍ത്താന്‍ സഹായിക്കും.നന്നായിട്ട് ഉറങ്ങുക, ധ്യാനിക്കുക, കാപ്പിക്കു പകരം ഗ്രീന്‍ ടീ കുടിക്കുക എന്നിവ ഒരു ദിവസം കൂടുതല്‍ സമയം ഊര്‍ജ്ജസ്വലതയോടെ ഇരിക്കാന്‍ നിങ്ങളെ സഹായിക്കും,' ഡോ. കുമാര്‍ ശുപാര്‍ശ ചെയ്തു.

ദിവസം മുഴുവന്‍ സ്വാഭാവികമായി ഊര്‍ജ്ജ നില നിലനിര്‍ത്തുന്നതിനുള്ള മറ്റ് വഴികള്‍

  • ഒരു ദിവസം 7 മുതല്‍ 9 മണിക്കൂര്‍വരെ ഉറങ്ങുക
  • ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം നിങ്ങളുടെ ഊര്‍ജ്ജം ചോര്‍ത്തിക്കളയും.
  • പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക. ഇവ സ്ഥിരമായ ഊര്‍ജ്ജം നല്‍കുന്നതിന് സഹായിക്കുന്നു.
  • ലഘു വ്യായാമങ്ങള്‍ മൊത്തത്തിലുള്ള ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു
  • പഞ്ചസാരയുടെയും കാര്‍ബോഹൈഡ്രേറ്റുകളുടെയും ഉപഭോഗം പരിമിതപ്പെടുത്തുക, കാരണം ഇവ ഊര്‍ജ്ജം നഷ്ടപ്പെടാന്‍ കാരണമാകും.

Content Highlights: Doctor Shares Hidden Side Effects of coffee

dot image
To advertise here,contact us
dot image